കാവാലം നാരായണ പണിക്കരെ കുറിച്ചുള്ള കാലം കാവാലം എന്ന പുസ്തകം തിരുവനന്തപുരത്ത് പ്രകാശനം ചെയ്തു. നടൻ നെടുമുടി വേണു കാവാലത്തിന്റെ ഭാര്യ ശാരദാ പണിക്കർക്ക് കൈമാറിക്കൊണ്ടാണ് പ്രകാശന കർമ്മം നിർവഹിച്ചത്.
കാവാലം നാരായണപ്പണിക്കരുടെ ജീവിതത്തെയും സർഗ്ഗ സംഭാവനകളെയും പ്രഗത്ഭർ വിശകലനം ചെയ്യുകയാണ് കാലം കാവാലം എന്ന പ്രബന്ധ സമാഹാരത്തിൽ, മോഹൻലാൽ, നെടുമുടി വേണു, മഞ്ജുവാര്യർ, എം ജി ശശിഭൂഷൻ തുടങ്ങിയവർ കാവാലവുമൊത്തുള്ള ഓർമ്മകൾ പങ്കുവെയ്ക്കുന്നു. മാധ്യമ പ്രവർത്തകനായ ഷാബു കിളിത്തട്ടിലാണ് പുസ്തകം രചിച്ചിരിയ്ക്കുന്നത്. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ നടൻ നെടുമുടി വേണു കാവാലത്തിന്റെ ഭാര്യ ശാരദ പണിക്കർക്ക് പുസ്തകം കൈമാറിക്കൊണ്ട് പ്രകാശന കർമ്മം നിർവഹിച്ചു.
നൂറ് പുസ്തകങ്ങൾ എഴുതിയാലും കാവാലം നാരായണപ്പണിക്കർ എന്ന വ്യക്തിയെക്കുറിച്ചുള്ള വിവരങ്ങൾ അപൂർണ്ണമായിരിക്കുമെന്ന് നെടുമുടി വേണു പറഞ്ഞു.
എം ജി ശശിഭൂഷൺ, സംവിധായകൻ രാജീവ് നാഥ്, മുൻ എം പി ടി എൻ സീമ തുടങ്ങിയ നിരവധി പ്രമുഖരാണ് ചടങ്ങിൽ പങ്കെടുത്തത്.