തെന്നിന്ത്യന്‍ സൗന്ദര്യ റാണി പട്ടം ചെന്നൈ സ്വദേശിനി ബവിത്രയ്ക്ക്

miss-south-india-2017

ചെന്നൈ സ്വദേശിനിയായ ബവിത്രയ്ക്ക് തെന്നിന്ത്യന്‍ സൗന്ദര്യ റാണി പട്ടം. കോഴിക്കോട് സ്വദേശിനി രേഷ്മ നമ്പ്യാര്‍ക്കാണ് രണ്ടാം സ്ഥാനം. ആലപ്പുഴ കാമിലോട്ട് കണ്‍വന്‍ഷന്‍ സെന്ററിലാണ് പെഗാസസും മണപ്പുറം ഫിനാന്‍സും സംയുക്തമായി സംഘടിപ്പിച്ച മിസ് സൗത്ത് ഇന്ത്യാ മത്സരം നടന്നത്.

miss-south-india

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള 17 സുന്ദരിമാരെ പിന്തള്ളിയാണ് തമിഴ്‌നാട്ടില്‍ നിന്നുള്ള ബവിത്ര തെന്നിന്ത്യന്‍ സൗന്ദര്യറാണിപ്പട്ടം സ്വന്തമാക്കിയത്. അഴകളവുകളുടെ ഒന്നാം സ്ഥാനത്തിനപ്പുറം മത്സരത്തിലെ മികച്ച വ്യക്തിത്വത്തിനുള്ള പുരസ്‌കാരവും ഈ ചെന്നൈക്കാരിക്കാണ്.

miss-south-india-winners

കോഴിക്കോട് സ്വദേശിനിയായ രേഷ്മ നമ്പ്യാര്‍ ഫസ്റ്റ് റണ്ണറപ്പ് സ്ഥാനത്തിനൊപ്പം  മിസ് ക്വീന്‍, മിസ് ക്യാറ്റ് വാക്ക് പട്ടങ്ങളും നേടി. സെക്കന്റ് റണ്ണറപ്പായ കര്‍ണാടക സ്വദേശിനി വര്‍ണാ സമ്പത്ത് ബ്യൂട്ടിഫുള്‍ സ്‌കിന്‍ ടാലന്റ് പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കി.

miss-south-india-bavithra

ഒരു ലക്ഷം രൂപയാണ് മിസ് സൗത്ത് ഇന്ത്യയ്ക്ക് ലഭിയ്ക്കുക. റണ്ണറപ്പുകള്‍ക്ക് അറുപതിനായിരവും നാല്‍പ്പതിനായിരവും രൂപ വീതം ലഭിയ്ക്കും. നടന്‍മാരായ സഞ്ജയ് കുമാര്‍ അശ്രാണി, കൗശല്‍മന്ദ, വാണിശ്രീ ഭട്ട്, മാധ്യമപ്രവര്‍ത്തക റ്റോഷ്മ ബിജു എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍.

Social Icons Share on Facebook Social Icons Share on Google +