മലയാളികളുടെ സ്വന്തം സ്മാർട്ട് ഫോണായ എംഫോൺ ഇന്ന് വിപണിയിൽ ഇറങ്ങും

മലയാളികളുടെ സ്വന്തം സ്മാർട്ട് ഫോണായ എംഫോൺ ഇന്ന് വിപണിയിൽ ഇറങ്ങും. ദക്ഷിണേന്ത്യയിലെ ഏക ഫോൺ നിർമ്മാതാക്കളാണ്. ദുബായിലാണ് ലോഞ്ചിങ്ങ്.

മലയാളികളെ പ്രതിനിധീകരിച്ചാണ് എംഫോൺ എന്ന പേര്. ഇന്ത്യയുടെ ദേശീയ ഫലമായ മാങ്ങയാണ് ചിഹ്നം. ഇന്ന് ദുബായ് അൽമംസാർപാർക്ക് ആംഫി തീയേറ്ററിൽ നടക്കുന്ന ചടങ്ങിൽ നിരവധി ബിസിനസ് പ്രമുഖരും, സാമൂഹ്യസാംസ്‌കാരിക രംഗത്തെശ്രദ്ധേയ വ്യക്തിത്വങ്ങളും പങ്കെടുക്കും.

മൊബൈൽ സാങ്കേതികവിദ്യയിൽ പുത്തൻ തരംഗമാകാൻ മലയാളികളുടെ എംഫോൺ എത്തുന്നത്. ദുബായ്, ഖത്തർ, ഷാർജ, സൗദി, ഒമാൻ, കുവൈറ്റ് തുടങ്ങിയ ഗൾഫ്‌നാടുകളിലും ഇന്ത്യ, ശ്രീലങ്ക, മലേഷ്യ, ലാറ്റിൻ അമേരിക്ക, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലും എംഫോൺ സ്മാർട്ട്‌ഫോണുകൾ ലഭ്യമാവും. ഈ രാജ്യങ്ങളിലെ നൂറിലധികം ഓൺലൈൻ സൈറ്റുകളിലും, ഗ്ലോബൽസൈറ്റുകളായ ആമസോൺ, ഫ്‌ളിപ്പ്കാർട്ട്, സ്‌നാപ്ഡീൽ, ജടോപോടോ, സൂക്.
കൂടാതെ വൻകിട, ചെറുകിട മൊബൈൽ വ്യാപാരകേന്ദ്രങ്ങളിലും. ഷോപ്പിംഗ് മാളുകളിലും എംഫോൺ ലഭ്യമാവും.

എംഫോൺ 8, എംഫോൺ 7 പ്ലസ്, എംഫോൺ 6 എന്നിവയാണു പുറത്തിറക്കുന്ന പുതിയ മോഡലുകൾ.

കൊറിയൻ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയാണ് എംഫോൺ പുതിയ ഹാൻഡ്‌സെറ്റ് ശ്രേണി അവതരിപ്പിക്കുന്നത്. വേഗമേറിയ ഡക്കാകോർ പ്രൊസസർ ആണ് ഈ മോഡലുകളിൽ ഉപയോഗിച്ചിരിക്കുന്നത്. 360 ഡിഗ്രി ഫിംഗർപ്രിൻറ് സ്‌കാനർ, കാമറ സെൻസർ, ഫുൾഎച്ച്ഡി ഡിസ്‌പ്ലേ, ഗ്രാവിറ്റി, പ്രോക്‌സിമിറ്റി ലൈറ്റ്, ഗയിറോ സെൻസറുകൾ, ജിപിഎസ്, വർധിപ്പിക്കാവുന്ന മെമ്മറി എന്നിവയാണ് ഫോണുകളുടെ പ്രധാന സവിശേഷതകൾ.
ഉയർന്ന മോഡലുകളിൽ എൻഎഫ്‌സി, ഹോട്ട്‌നോട് ഒടിജി എന്നീ സൗകര്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. വയർലെസ് ചാർജിംഗ് സങ്കേതികവിദ്യ ഉപയോഗിച്ച് വേഗത്തിൽ ഫോൺ ചാർജ് ചെയ്യാൻ സാധിക്കുന്ന ഇൻഡക്ഷൻ ബേസ് ടെക്‌നോളജി എംഫോൺ 8ൽ അവതരിപ്പിച്ചിട്ടുണ്ട്. ഫിംഗർ പ്രിൻറ് സെൻസർ, 21 മെഗാപിക്‌സൽ ഐഎസ്ഒ സെൽ പിഡിഎഎഫ് കാമറ എന്നിവയാണു എംഫോൺ 8 ന്റെ മറ്റു പ്രത്യേകതകൾ. 256 ജിബി സ്റ്റോറേജോടെയാണ് എംഫോൺ 8 എത്തുന്നത്. അഞ്ചര ഇഞ്ചാണ് ഡിസ്‌പ്ലേയോടെയാണ് എംഫോൺ 7പ്ലസ് പുറത്തിറങ്ങുന്നത്. ഫ്‌ലാഷോടുകൂടിയ 13 മെഗാപിക്‌സൽ സെൽഫി കാമറയും 16 എംപി പിൻകാമറയുമാണ്. ഫുൾ എച്ച്ഡി ഡിസ്‌പ്ലേ സവിശേഷതയോടെയാണ് എംഫോൺ 6 പുറത്തിറങ്ങുന്നത്.

13 മെഗാപിക്‌സൽ പിൻകാമറയുള്ള എംഫോൺ 6 ൽ 32 ജിബി ഡാറ്റ സ്റ്റോറേജാണുള്ളത്. ഫോണുകളുടെ വിലവിവരം കമ്പനി പുറത്തുവിട്ടിട്ടില്ല. റെഡിഗ്ടണ്ണിന്റെ നേതൃത്വത്തിൽ എൻഷൂർ സപ്പോർട്ട് സർവീസ് ലിമിറ്റഡ് എംഫോണിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സർവീസ് സെന്ററുകൾ തയാറാക്കിയിട്ടുണ്ടെന്നു കമ്പനി അറിയിച്ചു.

Topics:
Social Icons Share on Facebook Social Icons Share on Google +