വിവോ വി 5 പ്ലസ് എത്തുന്നു

ഐ.പി.എൽ മത്സരങ്ങളുടെ ആവേശത്തിൽ വിപണി കീഴടക്കാൻ വിവോ വി 5 പ്ലസ് എത്തുന്നു. വിവോ വി5 പ്ലസ് മൊബൈലുകളുടെ ലിമിറ്റഡ് എഡിഷൻ വിപണിയിൽ എത്തി. ഫ്‌ലിപ്കാർട്ടിലും റിട്ടൈൽ ഷോപ്പുകളിലും ഫോൺ ഇന്നു മുതൽ ലഭ്യമാകും.

ഐ.പി.എല്ലിന്റെ ലോഗോ പിൻവശത്ത് എൻഗ്രേവ് ചെയ്ത ലിമിറ്റഡ് എഡിഷൻ ഫോണിന് മാറ്റിന് ബ്ലാക്ക് നിറമാണുള്ളത്
ഇരട്ട സിംകാർഡുകൾ ഉപയോഗിക്കാൻ കഴിയുന്ന ഫോണിൽ ആൻഡ്രോയ്ഡ് മാഷ്‌മെലോയിലൂടെ നിർമ്മിച്ച വിവോയുടെ ഫൺ ടച്ച് ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഉപയോഗിച്ചിട്ടുള്ളത്.
5പി ലെനൻസ് സിസ്റ്റത്തിലുള്ള സോണി ഐഎം എകസ് 376 സെൻസർ ഉപയോഗിക്കുന്ന മുൻവശത്തെ ആദ്യ ക്യാമറ 20 മെഗാപിക്‌സൽ ശേഷിയുള്ളതാണ്.
ഇതോടൊപ്പം തന്നെ വൈഡ് ആംഗിൾ ചിത്രീകരണത്തിനായി 8 മെഗാപിക്‌സലിന്റെ രണ്ടാമത്തെ ക്യാമറയും ഉൾപ്പെടുത്തിയിരിക്കുന്നു.എൽ ഇ.ഡി ഫ്‌ലാഷോടുകൂടിയ 16 മെഗാപിക്‌സലിന്റേതാണ് പിൻക്യാമറ.
ഫോൺ സുരക്ഷയ്ക്കായി ഫിംഗർപ്രിന്റ് സെൻസറും ഉൾപ്പെടുത്തിയിട്ടുണ്ട്. സ്‌നാപ് ഡ്രാഗൺ 2 ജിഗാ ഹെട്‌സ് പ്രോസസറും 4ജി.ബി. റാമും മികച്ച പ്രവർത്തനം ഉറപ്പുവരുത്തുന്നു. 64 ജി.ബിയാണ് ബിൽട്ട് ഇൻ സ്റ്റോറേജ് സ്‌പേസാണ് ഫോണിലുള്ളത്. സ്റ്റോറേജ് സ്‌പേസ് മൈക്രോ എസ്.ഡി കാർഡ് മുഖേന വർദ്ധിപ്പിക്കാനാവില്ല.

https://www.youtube.com/edit?o=U&video_id=8M7-By4rjU4

Social Icons Share on Facebook Social Icons Share on Google +