പൊതുഗതാഗത മാർഗത്തിൽ ഇന്ത്യയിൽ പുതിയ പദ്ധതിക്ക് തുടക്കമിടുന്നു. പോഡ് ടാക്സിയെന്നാണ് പദ്ധതിയുടെ പേര്. മെട്രോ അനിശ്ചിതത്തിൽ നിൽക്കെ കേരളത്തിലും പോഡ്ടാക്സി പദ്ധതി നടപ്പാക്കാനുള്ള ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞു വെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്..
കേരളം ഉൾപ്പെടെ ആറ് സംസ്ഥാനങ്ങളിലാണ് ആദ്യ ഘട്ടത്തിൽ പോഡ്ടാക്സി നടപ്പിലാക്കാൻ തീരുമാനിക്കുന്നത്. കേരളം, മഹാരാഷ്ട്ര, ഹരിയാന, ബീഹാർ, ഉത്തരാഖണ്ഡ, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലാണ് പദ്ധതി ആലോചിക്കുന്നത്.
മെട്രൊ റെയിൽ സർവ്വീസിന് കിലോമീറ്ററിന് 250 കോടി രൂപ ചിലവ് വരുമ്പോൾ പോഡ് ടാക്സിയ്ക്ക് കേവലം 50 കോടി രൂപ മാത്രമാണ് ഒരു കിലോമീറ്ററിന് ചിലവ് വരുകയെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. പോഡ് ടാക്സി പദ്ധതിയുടെ നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ സർക്കാർ നീതി ആയോഗിനെ ചുമതലപ്പെടുത്തി.
പോഡ് ടാക്സികൾ നിർമ്മിക്കുന്ന കമ്പനികളുമായി അതാത് സംസ്ഥാനങ്ങൾ ചർച്ചകൾ നടത്തിവരുകയാണ്. ബിസിനസ് ദിനപത്രമായ ലൈവ് മിന്റാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
പോഡ് ടാക്സി എന്നാൽ റോഡിൽ നിന്ന് 10 മീറ്റർ ഉയരത്തിൽ പ്രത്യേക റോപ് വേയിലൂടെയാണ് പോഡ് ടാക്സികൾ സഞ്ചരിക്കുക. പരമാവധി അഞ്ച് പേർക്കാണ് സഞ്ചരിക്കാനാകുക. വൈദ്യുതി ഉപയോഗിച്ചാണ് ഈ വാഹനം ചലിക്കുക. 60 കിലോമീറ്ററാണ് വേഗപരിധി.
https://www.youtube.com/edit?o=U&video_id=XeG26sErw8Q