വിപണി പിടിക്കാൻ നോക്കിയ 9 എത്തുന്നു

വിപണി പിടിക്കാൻ തങ്ങളുടെ ഫ്‌ളാഗ്ഷിപ്പ് മോഡലുമായി നോക്കിയ എത്തുന്നു. എച്ച്എംഡി ഗ്ലോബൽ നോക്കിയ സ്മാർട്ട്‌ഫോൺ നിർമ്മാതാക്കൾ വൈകാതെ തന്നെ ഫ്‌ലാഗ്ഷിപ് മോഡലായ നോക്കിയ 9 പുറത്തിറക്കുമെന്ന് റിപ്പോർട്ട്.

സ്മാർട്ട് ഫോൺ വിപണിയിൽവമ്പൻ തിരിച്ചു വരവിനൊരുങ്ങുന്ന നോക്കിയ വിപണി പിടിക്കാനെത്തുന്നത്
തങ്ങളുടെ ഫ്‌ളാഗ് ഷിപ്പ് മോഡലുമായി. മിതമായ നിരക്കിൽ അത്യുഗ്രൻ ഫീച്ചറുകളുള്ള ഫോണായിരിക്കും നോക്കിയ 9നുമായാണ് നോക്കിയ എത്തുന്നത്. ഫോൺ ഉടൻ കമ്പനി പുറത്തിറക്കുമെന്നാണ് ടെക്‌ലോകത്ത് നിന്നുള്ള റിപ്പോർട്ടുകൾ. ഐറിസ് സ്‌കാനറോട് കൂടിയാകും കമ്പനി ഈ ഫ്‌ലാഗ്ഷിപ് സ്മാർട്ട്‌ഫോൺ പുറത്തിറക്കുകയെന്നും നോക്കിയ 9 ൽ ഉണ്ടാകുമെന്നു പറഞ്ഞുകേൾക്കുന്ന മുഴുവൻ സവിശേഷതകളുടെ പട്ടികയും ‘നോക്കിയ പവർ യൂസർ ‘ എന്ന വെബ്‌സൈറ്റിൽ നൽകുന്നുവെന്നും റിപ്പോർട്ടിലുണ്ട്. 5.5 ഇഞ്ച് ക്യു എച്ച്ഡി ഒഎൽഡി ഡിസ്‌പ്ലേ പാനലോട് കൂടിയാകും നോക്കിയ 9 ന്റെ വരവ്.
അഡ്രിനോ 540 ജിപിയുവിമൊപ്പം ക്വൽകോം സ്‌നാപ് ഡ്രാഗൺ 835 പ്രോസസറിലായിരിക്കും സ്മാർട്ട്‌ഫോണിന്റെ പ്രവർത്തനം. 128 ജിബി ഇന്റേണൽ സ്റ്റോറേജും 22 മെഗാപിക്‌സൽ ഇരട്ട ലെൻസ് പ്രധാന കാമറയും 12 മെഗാപിക്‌സൽ മുൻ ക്യാമറയുമാകും നോക്കിയ 9 ൽ ഉണ്ടാകുക. നേരത്തെ പുറത്തുവന്നതു പോലെ റിപ്പോർട്ടുകൾക്കും ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ല. അതുകൊണ്ട് തന്നെ ഇപ്പോൾ പുറത്തുവന്ന സവിശേഷതകളിൽ ഏതൊക്കയാണ് നോക്കിയ 9 പുറത്തിറങ്ങുമ്പോൾ ഉണ്ടാകുമെന്ന് ഉറപ്പിച്ച് പറയുക അസാധ്യമാണ്.

Social Icons Share on Facebook Social Icons Share on Google +