എസ് യു വി നിരയിൽ മത്സരിക്കാൻ ജീപ്പ് എത്തുന്നു

കോംപാക്റ്റ് എസ്യുവി നിരയിൽ മത്സരിക്കാൻ അമേരിക്കൻ നിർമ്മിത ജീപ്പും എത്തുന്നു. രാജ്യാന്തര വിപണിയിലുള്ള ചെറു ജീപ്പായ റെനഗേഡ് ആണ് അടുത്തതായി കമ്പനി ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നത്.

ഹ്യുണ്ടായ് ക്രേറ്റ, ഡസ്റ്റർ തുടങ്ങിയ വാഹനങ്ങളുമായിട്ടായിരിക്കും റെനഗേഡ് കൂടുതൽ മത്സരിക്കുക. എസ്യുവിയായ കോംപസ് ജീപ്പിന്റെ പുറത്തിറക്കലിനു ശേഷം റെനഗേഡ് എത്തുമെന്നാണ് കമ്പനിയിൽ നിന്ന് ലഭിക്കുന്ന അനൗദ്യോഗിക വിവരങ്ങൾ.
കോംപസിനെ നിർമിച്ചിരിക്കുന്ന അതേ പ്ലാറ്റ്ഫോമിൽ തന്നെ നിർമിക്കുന്ന റെനഗേഡിന് 4232 എംഎം നീളവും 2022 എംഎം വീതിയുമുണ്ടാകും. ക്രേറ്റയെക്കാൾ 40 എംഎം നീളക്കുറവും 242 എംഎം വീതി കൂടുതലുമാണ് റെനഗേഡിന്. ജീപ്പ് നിരയിലെ ഏറ്റവും വില കുറഞ്ഞ മോഡലായാണ് റെനഗേഡ് എത്തുക. റെനഗേഡിന്റെ നിർമാണം ഇന്ത്യയിൽ തന്നെയാകും. എസ്യുവി സെഗ്മെന്റിൽ ഉപയോക്താക്കൾക്ക് റെനഗേഡിലൂടെയും കോംപസിലൂടെയും ഗുണം ലഭിക്കാനായാണ് കമ്പനി ശ്രമിക്കുന്നത്.
കോംപസിൽ ഉപയോഗിക്കുന്ന എൻജിനുകൾ തന്നെയാണ് റെനഗേഡിലും ഉപയോഗിക്കുന്നത്. തുടക്കത്തിൽ 140 ബിഎച്ച്പി കരുത്തുൽപ്പാദിപ്പിക്കുന്ന 2 ലീറ്റർ ഡീസൽ എൻജിനും 1.4 ലീറ്റർ പെട്രോൾ എൻജിനായിരിക്കുമെങ്കിലും പിന്നീട് മാരുതി എസ് ക്രോസിൽ ഉപയോഗിക്കുന്ന 1.6 ലീറ്റർ മൾട്ടി ജെറ്റ് എൻജിനും എത്തിയേക്കാം. അടുത്ത വർഷം വാഹനം വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ. വാഹനത്തിന്റെ വില 15 ലക്ഷത്തിൽ ഒതുക്കാനാവും കമ്പനി ശ്രമിക്കുക.

https://www.youtube.com/edit?o=U&video_id=JpTZzU-6kiE

Social Icons Share on Facebook Social Icons Share on Google +