ഒമാനിൽ തുടർച്ചയായ രണ്ടാം വർഷവും റോമിങ് നിരക്കുകളിൽ കുറവ്

ഒമാനിൽ തുടർച്ചയായ രണ്ടാം വർഷവും റോമിങ് നിരക്കുകളിൽ കുറവ് വരുത്തി. ജി.സി.സി തല തീരുമാനപ്രകാരമാണിത്.

ഇപ്രകാരം, മൊബൈൽ ഫോൺ റോമിങ് നിരക്കുകളിൽ കുറവു വരുത്തിയതായി ടെലികമ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റി മസ്‌കത്തിൽ അറിയിച്ചു. വോയിസ് കാൾ, ഡാറ്റ ഉപയോഗം, എസ്.എം.എസ് എന്നിവയുടെ നിരക്കുകളിലാണ് ഈ കുറവ് വരുത്തിയത്. റോമിങ്ങിലെ ഡാറ്റ ഉപഭോഗത്തിൻെറ നിരക്കിൽ 35 ശതമാനത്തിൻെറ കുറവാണ് വരുത്തിയത്. നിലവിൽ ഒരു മെഗാബൈറ്റിന് 500 ബൈസ റോമിങ് നിരക്കായി നൽകേണ്ടത് ഇനി 327 ബൈസയായി കുറച്ചു.

ജി.സി.സി മേഖലയിൽ റിസീവിങ് കോളുകൾക്ക് മിനിറ്റിന് 135 ബൈസയാണ് നിലവിലെ നിരക്ക്. ഇത് ഇപ്പോൾ 108 ബൈസയായും കുറച്ചു.

Social Icons Share on Facebook Social Icons Share on Google +