അബുദാബി : റോഡപകടത്തിൽ മരിക്കുന്നവരുടെ എണ്ണത്തിൽ 22% കുറവ്

അബുദാബി എമിറേറ്റിൽ റോഡപകടത്തിൽ മരിക്കുന്നവരുടെ എണ്ണത്തിൽ 22 ശതമാനം കുറവ് വന്നുവെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 2017ലെ ആദ്യ പാദത്തിലെ ട്രാഫിക് പൊലീസ് റിപ്പോർട്ടിലാണിത്. അബുദാബി പൊലീസ് ട്രാഫിക് ആൻഡ് പട്രോൾ വിഭാഗം നടപ്പാക്കിയ റോഡ് സുരക്ഷാ അവബോധ പദ്ധതിയുടെ നേട്ടമാണിതെന്നും, അബുദാബി പൊലീസ് സെൻട്രൽ ഓപ്പറേഷൻസ് അറിയിച്ചു. അബുദാബി റോഡുകൾ കൂടുതൽ സുരക്ഷിതമാക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുമെന്നും മികച്ച രാജ്യാന്തര ട്രാഫിക് സുരക്ഷാ മാനദണ്ഡങ്ങൾ ട്രാഫിക് സുരക്ഷയ്ക്കും വികസനത്തിനും പ്രയോജനപ്പെടുത്തുമെന്നും അധികൃതർ പറഞ്ഞു.

Social Icons Share on Facebook Social Icons Share on Google +