‘ബാഹുബലി 2’ ഈ മാസം 28നെത്തും

കാത്തിരിപ്പുകൾക്ക് വിരമാമാകുന്നു. സിനിമാ ലോകം കാത്തിരിക്കുന്ന ബ്രഹ്മാമ്ധ വിസ്മയം ബാഹുബലി ഈ മാസം 28നെത്തും. രാജമൗലി ഒരുക്കുന്ന ഈ ബിഗ് പ്രോജക്ടിൽ പ്രഭാസ്, അനുഷ്‌ക, റാണ ദഗ്ഗുബതി, തമന്ന തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

ഒരു സിനിമയ്ക്കു വേണ്ടിയും ആരാധകർ ഇത്രയേറെ കാത്തിരിക്കുന്നുണ്ടാകില്ല. സസ്‌പെൻസ് ബാക്കി വച്ചു പോയ ബാഹുബലിക്കു ശേഷം രണ്ടാം ഭാഗമെത്തുമ്പോൾ പ്രേക്ഷകർ കാത്തിരിപ്പിലാണ്. കട്ടപ്പ ബാഹുബലിയെ എന്തിന് കൊന്നു എന്ന ആരാധകരുടെ സംശയത്തിന് മറുപടി ഇനി കേവലം ഒരാഴ്ചയിലേറെ വഴിദൂരം. ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് സ്‌ക്രീനുകളിൽ രാജമൗലിയുടെ ഈ ബ്രഹ്മാണ്ഡ വിസ്മയം ഏപ്രിൽ 28നെത്തും.

2.5 ബില്യൺ ബഡ്ജറ്റിലൊരുങ്ങുന്ന ചിത്രം പ്രേക്ഷകർക്കായി കാത്തു വച്ചിരിക്കുന്നത് ദൃശ്യ വിസ്മയം തന്നെയാകും. കൊട്ടാരങ്ങളും കോട്ട കൊത്തളങ്ങളും യുദ്ധ രംഗങ്ങളുമെല്ലാം കാഴ്ച്ക്കാരിൽ അത്ഭുതം ജനിപ്പിക്കും.
പ്രഭാസ്, റാണ ദഗ്ഗുബതി, നാസർ, അനുഷ്‌ക ഷെട്ടി, തമന്ന, രമ്യാ കൃഷ്ണൻ തുടങ്ങി ആദ്യഭാഗത്തിലെ
പ്രേക്ഷകരുടെ ഇഷ്ട താരങങ്ങൾ തന്നെയാണ് രണ്ടാം ഭാഗത്തിലുമുള്ളത്. കീരവാണിയുടെ സംഗീതം തന്നെയാകും രണ്ടാം ഭാഗത്തിലും നിറഞ്ഞു നിൽക്കുന്നത്. കെകെ സെന്തിൽ കുമാറാണ് ബാഹുബലി ക്യാമറയിൽ പകർത്തിയിരിക്കുന്നത്. ആർക്ക മീഡിയ വർക്കസ് ആണ് ചിത്രം റിലീസിനെത്തിക്കുന്നത്

മലയാളമുൾപ്പെടെയുള്ള നാല് ഭാഷകളിലായി 6500 സ്‌ക്രീനുകളിലാണ് ബാഹുഹലി 2 ദ കൺക്ലൂഷൻ എത്തുക. റിലീസിനു മുമ്പേ റെക്കോഡ് കണക്കുകളിലും ബാഹുബലി പുതു ചരിത്രം എഴുതി ചേർത്തു കഴിഞ്ഞു
‘അവകാശങ്ങൾ’ വിറ്റ വകയിൽ മാത്രം 4ചിത്രത്തിന് 00-500 കോടി ലഭിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ. ചിത്രത്തിന്റെ ഹിന്ദി പതിപ്പാണ് സാറ്റലൈറ്റ് തുകയിൽ റെക്കോർഡിട്ടത്. 50 കോടി നൽകി സോണിയാണ് റൈറ്റ് വാങ്ങിയത്. തെലുങ്ക്, തമിഴ്, മലയാളം പതിപ്പുകൾക്ക് ചേർത്ത് 28 കോടി നൽകിയാണ് സ്റ്റാർ നെറ്റ്‌വർക്ക് വിതരണാവകാശം വാങ്ങിയത്.
ബാഹുബലി2ന്റെ 6500 സ്‌ക്രീൻ റിലീസ് എന്നത് ഒരു ഇന്ത്യൻ ചിത്രത്തിന് ലഭിക്കുന്ന എക്കാലത്തെയും വലിയ റിലീസ് ആണ്. യുഎസിൽ മാത്രം 750 തീയേറ്ററുകളിലാണ് രാജമൗലി ചിത്രം എത്തുക. അതിനാൽത്തന്നെ ഇനിഷ്യൽ കളക്ഷനിൽ നിലവിലുള്ള റെക്കോർഡുകളെല്ലാം ചിത്രം നിഷ്പ്രഭമാക്കാനാണ് സാധ്യത. എന്തായാലും ബാഹുബലി ബാക്കി വച്ചു പോയ റെക്കോഡുകളുടെ കണക്കുകൾ രണ്ടാം ഭാഗത്തിലും ആവർത്തിക്കുമോ എന്ന് കാത്തിരുന്നു കാണാം….

Social Icons Share on Facebook Social Icons Share on Google +