ഗൗതം മേനോൻ ചിത്രങ്ങൾ 2017 അവസാനത്തോടെ തിയേറ്ററുകളിൽ

കോളിവുഡിൽ വിസ്മയം തീർക്കാൻ ഗൗതം മേനോൻ വീണ്ടുമെത്തുന്നു. അണിയറയിൽ രണ്ട് ചിത്രങ്ങളാണ് ഗൗതം മേനോന്റേതായി ഒരുങ്ങുന്നത്. വിക്രം നായകനാകുന്ന ധ്രുവ നക്ഷത്രവും ധനുഷ് നായകനാകുന്ന എനൈ നോക്കി പായും തോട്ടയും 2017ന്റെ പ്രതീക്ഷകളാണ്.

കോളിവുഡിന്റെ ഭാഗ്യ സംവിധായകൻ വീണ്ടുമെത്തുകയാണ്. തമിഴകത്തെ രണ്ട് ഗ്ലാമർ താരങ്ങളെ അണിനിരത്തി ഗൗതം മേനോൻ എത്തുമ്പോൾ പ്രതീക്ഷിക്കാനേറേ…സ്റ്റൈലിഷ് ലുക്കിൽ ചിയാൻ വിക്രമെത്തുന്ന ധ്രുവ നക്ഷത്രത്തമാണ് പ്രതീക്ഷകളിൽ മുമ്പൻ…സ്പൈ ത്രില്ലറായ ചിത്രം ബിഗ് ബജറ്റിലാണ് ഒരുങ്ങുന്നത്. ഹോളിവുഡിലെ ബോൺ സീരീസ് പോലുള്ള സിനിമകളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രത്തിന്റെ പ്രമേയം തയാറാക്കിയിരിക്കുന്നത്. ഗൗതം മേനോനും വെങ്കിട്ട് പ്രഭവും നേതൃത്വം നൽകുന്ന ഒൺട്രംഗ എന്റർടെയിൻമെന്റും എസ്‌കേപ് ആർട്ടിസ്റ്റും ചേർന്നാണ് സിനിമ നിർമിക്കുന്നത്.

സിഐഎ ഏജന്റായ ജോൺ എന്ന കഥപാത്രത്തെയാണ് വിക്രം അവതരിപ്പിക്കുന്നത്. ഡാർക്ക്മാൻ എന്നാണ് വില്ലൻ കഥാപാത്ത്രതിന്റെ പേര്. സ്‌റ്റൈലിഷായി എത്തുന്ന വിക്രം സോൾട്ട് ആൻഡ് പെപ്പർ ലുക്കിലാണ് ചിത്രത്തിലെത്തുന്നത്.

വിക്രമിന്റെ പിറന്നാൾ ദിനമായ തിങ്കളാഴ്ചയാണ് ധ്രുനക്ഷത്രത്തിന്റെ രണ്ടാം ടീസർ പുറത്തു വിട്ടിരുന്നു. താരത്തിന്റെ ഗ്ലാമറും സ്റ്റൈലിഷ് ലുക്കുമാണ് ടീസറിന്റെ ആകർഷണം.

ധനുഷ് നായകനാകുന്ന എനൈ നോക്കി പായും തോട്ടയാണ് ഗൗതം മേനോന്റെ സംവിധാന മികവിൽ ഒരുങ്ങുന്ന മറ്റൊരു ചിത്രം. ധനുഷിന്റെ ഗ്ലാമർ ലുക്ക് തന്നെയാണ് ചിത്രത്തിന്റെയും പ്രത്യേക. സസ്‌പെൻസും പ്രണയവും എല്ലാം സമന്വയിക്കുന്ന ഒരു കംപ്ലീറ്റ് എന്റർടെയ്‌നറായാകും ചിത്രം എത്തുക. പുതുമുഖം മേഖ ആകാശാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.
ധനുഷ് ഇരട്ട വേഷത്തിലെത്തുന്ന സിനിമ നിർമ്മിക്കുന്നത് ഒൺഡ്രാഗ എന്റർടൈൻമെന്റും, എസ്‌കൈപ്പ് ആർട്ടിസ്റ്റും കൂടിയാണ്.
ഗൗതം മേനോൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രത്തിൽ മലയാളി ജോമോൻ.ടി.ജോൺ ചായാഗ്രഹണം നിർവഹിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്.

വമ്പൻ താരങ്ങളെ അണിനിരത്തി വമ്പൻ ബാനറിൽ ഒരുങ്ങുന്ന രണ്ട് ചിത്രങ്ങളും ഗൗതം മോനോൻ എന്ന സംവിധായകന്റെ സംവിധായക മികവ് തെളിയിക്കുന്ന ചിത്രങ്ങളാകും എന്ന തന്നെ പ്രതീക്ഷിക്കാം. ചിത്രങ്ങൾ 2017ന്റെ അവസാനത്തോടെ തീയേറ്ററുകളിലെത്തും.

Social Icons Share on Facebook Social Icons Share on Google +