യുവാക്കളുടെ മനം കവരാൻ പുതിയ കാവസാക്കി ഇസ്ഡ് 250 പുതിയ രൂപത്തിൽ എത്തുന്നു. 22 ന് വാഹനം ഇന്ത്യൻ വിപണിയിൽ എത്തും
കാവസാക്കിയെന്ന കേൾക്കുന്നതു തന്നെ യുവത്വത്തിന് ഹരമാണ്. ഇതാ കാവസാക്കിയുടെ ഏറ്റവും പുതിയ മോഡൽ ഇസ്ഡ് 250 എത്തുന്നു വിപണിയിലേക്ക് എത്തുന്നു . 22 നാണ് വാഹനത്തിന്റെ ഇന്ത്യയിലേക്ക് ഉള്ള വരവ് 3.25 ലക്ഷം രൂപ വില വരുമെന്നാണ് റിപ്പോട്ടുകൾ സുചിപ്പിക്കുന്നത്. പൻഗാമിയേക്കാൾ 2017 മോഡൽ കൂടുതൽ പ്രീമിയം നിലവാരം പുലർത്തും. പഴയ ഇസഡ് 250 ന് 3.11 ലക്ഷം രൂപയായിരുന്നു ഡെൽഹി എക്സ്ഷോറൂം വില.പുതിയ ബോഡി നിറങ്ങൾക്കൊപ്പം എബിഎസ് സാൻഡേഡായി പുതിയ ഇസഡ് 250 ൽ ലഭിക്കും. നിലവിലെ 249 സിസി, ലിക്വിഡ് കൂൾഡ്, ഫോർസ്ട്രോക്, പാരലൽ ട്വിൻ എഞ്ചിൻ ഈ സബ് 500 സിസി മോട്ടോർസൈക്കിളിന് 32 എച്ച്പി കരുത്തും പരമാവധി 21 എൻഎം ടോർക്കും നൽകും. 6 സ്പീഡ് ഗിയർബോക്സ് ആണ് വാഹനത്തിന് ഉള്ളത്. .
ഇസ്ഡ് 900 നോട് സാദൃശ്യം തോന്നുന്ന രൂപകൽപ്പനാ ശൈലിയിലാണ് ഇസഡ് 250 വിപണിയിലെത്തുന്നത്. ഓട്ടോമാറ്റിക് ഹെഡ്ലാമ്പ് ഓൺസവിശേഷതയും ഇസ്ഡ് 250 ന് ഉണ്ടാകും. ബജാജ് ഓട്ടോയുമായുള്ള റീട്ടെയിൽ, ആഫ്റ്റർ സെയിൽസ് ബന്ധം കാവസാക്കി ഈയിടെ അവസാനിപ്പിച്ചിരുന്നു. ജാപ്പനീസ് മോട്ടോർസൈക്കിൾ നിർമ്മാതാക്കൾ ഇപ്പോൾ സ്വന്തം നിലയിലാണ് ഡീലർഷിപ്പുകൾ നടത്തുന്നത്. ആദ്യ ഡീലർഷിപ്പ് മുംബൈയിൽ തുറന്നിരുന്നു.