കൂടുതൽ വരിക്കാരെ കൈപിടിയിലൊതുക്കാൻ പുതിയ തന്ത്രവുമായി ജിയോ രംഗത്ത്

രാജ്യത്തെ ടെലികോം മേഖലയിൽ വൻ വിപ്ലവം സൃഷ്ടിച്ച റിലയൻസ് ജിയോ കൂടുതൽ വരിക്കാരെ കൈപിടിയിലൊതുക്കാൻ പുതിയ തന്ത്രവുമായി രംഗത്ത്. വൻ സൗജന്യഓഫറുകളും ആനുകൂല്യങ്ങളും നൽകി ജിയോ വരിക്കാരെ അതിശയിപ്പിക്കുകയാണ് .

പുതിയ റിപ്പോർട്ട് പ്രകാരം അടുത്ത പടയൊരുക്കത്തിന് തുടക്കമിട്ടിരിക്കുകയാണ് റിലയൻസ്  ജിയോ വിമാനത്തിൽ യാത്ര ചെയ്യുന്ന ജിയോ വരിക്കാർക്ക് നിരക്കിൽ 15 ശതമാനം ഇളവാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ജൂൺ 20 മുതൽ സെപ്റ്റംബർ 30 വരെയുള്ള കാലയളവിൽ യാത്ര ചെയ്യാൻ ഈ മാസം തന്നെ ബുക്ക് ചെയ്യുന്ന ജിയോ വരിക്കാർക്ക് എയർ ഏഷ്യയാണ് പുതിയ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇക്കാര്യം എയർഏഷ്യയുടെ ഔദ്യോഗിക ട്വിറ്ററിലൂടെയും അറിയിച്ചിട്ടുണ്ട്. രാജ്യത്തിനു അകത്തും പുറത്തേക്കുമുള്ള ടിക്കറ്റുകളിൽ 15 ശതമാനം ഇളവ് നൽകും. എയർഏഷ്യയുടെ ആപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കാണ് ഇളവ് ലഭിക്കുക. ഇന്ത്യയിൽ ആദ്യമായാണ് ഇത്തരമൊരു ഓഫർ അവതരിപ്പിക്കുന്നത്. നിലവിൽ ജിയോയ്ക്ക് 12.5 കോടി വരിക്കാരാണുള്ളത്.

Social Icons Share on Facebook Social Icons Share on Google +