റയൽ മാഡ്രിഡ് യുവതാരം അൽവാരോ മൊറാട്ട ക്ലബ് വിടുന്നു..?

റയൽ മാഡ്രിഡ് യുവതാരം അൽവാരോ മൊറാട്ട ക്ലബ് വിടാൻ ആഗ്രഹം പ്രകടിപ്പിച്ചതായി റിപ്പോർട്ട്. റയൽ നായകൻ സർജിയോ റാമോസിനോടാണ് ഈ 24കാരൻ റയൽ വിടുന്നതിനെ കുറിച്ച് ആഗ്രഹം പ്രക്രടിപ്പിച്ചത്.

അൽവാരോ മൊറാട്ട റയൽ വിട്ട് പ്രീമിയർ ലീഗിലേക്ക് ചേക്കേറാനാണ് താത്പര്യമമെന്നാണ് റിപ്പോട്ടുകൾ സൂചിപ്പിക്കുന്നത്.  സമ്മറിലെ ട്രാൻസ്ഫർ വിൻഡോയിലൂടെ ക്ലബ് മാറ്റത്തിനാണ് താരം തയ്യാറെടുക്കുന്നത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസിയിൽ കളിക്കാനാണ് മൊറാട്ട ലക്ഷ്യം വെക്കുന്നത്.

കഴിഞ്ഞ കുറച്ച് മത്സരങ്ങളിലായി മൊറാട്ടയെ റയൽ മാഡ്രിഡിലെ ആദ്യ പതിനൊന്നംഗ ഇലവനിൽ സിദാൻ ഉൾപ്പെടുത്താറില്ല. ബെയ്‌ലും ബെൻസിമയും ക്രിസ്റ്റിയാനോ റൊണാൾഡോയും ആണ് പ്രധാന മത്സരങ്ങളിൽ റയൽ മുൻനിരയെ നയിക്കുന്നത്. ഇതാണ് ക്ലബ് വിടാൻ അൽവാരോ മൊറാട്ടയെ പ്രേരിപിപ്പിക്കുന്നത്. ഈയടുത്ത് ചെൽസി കോച്ച് അന്റോണിയ കൗണ്ടിന്റെ കീഴിൽ കളിക്കാനും താരം ആഗ്രഹം പ്രകടിപ്പിച്ചതായി വാർത്തകളുണ്ടായിരുന്നു.

റയൽ മാഡ്രിഡിൽ അവസരം ലഭിക്കാത്തതിൽ താരം ഏറെ നിരാശവാനാണെന്നും ഇതാണ് പ്രീമിയർ ലീഗിലേക്ക് പോകാൻ അൽവാരോയെ പ്രേരിപ്പിക്കുന്നതും എന്നാണ് സൂചനകൾ

Social Icons Share on Facebook Social Icons Share on Google +