പൊതു തിരഞ്ഞെടുപ്പ് നേരത്തെയാക്കണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി; തെരഞ്ഞടുപ്പ് ജൂൺ 8ന്

പൊതു തിരഞ്ഞെടുപ്പ് നേരത്തെയാക്കണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തേരേസ മേയുടെ നിർദ്ദേശം. പ്രതിപക്ഷത്തെപ്പോലും അത്ഭുതപ്പെടുത്തിയാണ് തെരേസാ മേ ഈ നിർദ്ദേശം മുന്നോട്ട് വെച്ചത്. രാഷ്ട്രീയ സ്ഥിരത കൈവരിക്കാൻ വേണ്ടിയാണ് ഈ നിർദ്ദേശമെന്നാണ് മേയുടെ വാദം.

ബ്രിട്ടീഷ് പാർലമെന്റിന്റെ കാലാവധി പൂർത്തിയാവാൻ 3 വർഷം ബാക്കി നിൽക്കെയാണ് പ്രധാന മന്ത്രി ജൂൺ 8ന് തെരഞ്ഞടുപ്പ്  നടത്താൻ തീരുമാനിച്ചത്. അതേ സമയം, പ്രധാനമന്ത്രിയുടെ ഈ പ്രഖ്യാപനത്തിൽ അത്ഭുതപ്പെട്ടിരിക്കുകയാണ് പ്രതിപക്ഷ പാർട്ടികൾ.

യൂറോപ്യൻ യൂണിയൻ വിടാനുള്ള ചർച്ചകൾ പുരോഗമിക്കുന്ന സാഹചര്യത്തിൽ രാഷ്ട്രീയ സ്ഥിരത കൈവരിക്കാൻ ഇതേ മാർഗമുള്ളു എന്നാണ് മേയുടെ വാദം. യൂറോപ്യൻ യൂണിയൻ വിടുന്നതിന് അനുകൂലമായ ഹിത പരിശോധനയെത്തുടർന്നാണ് മുൻ പ്രധാനമന്ത്രി ഡേവിഡ് കാമറൂൺ പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചത്.

2015ലാണ് തെരേസ മേ അധികാരത്തിലെത്തുന്നത്. 16 സീറ്റിന്റെ ഭൂരിപക്ഷത്തിലാണ് മേ ഇപ്പോൾ ഭരിക്കുന്നത്‌

Topics:
Social Icons Share on Facebook Social Icons Share on Google +