ഇടുക്കി ജില്ലാ ഭരണകൂടത്തിനെതിരെ പരസ്യ ശാസനയുമായി മുഖ്യമന്ത്രി

ഇടുക്കി ജില്ലാ ഭരണകൂടത്തിനെതിരെ പരസ്യ ശാസനയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കൈയേറ്റമൊഴിപ്പിക്കലിന്റെ മറവിൽ കുരിശ് പൊളിച്ചത് സർക്കാരിനെ കരിവാരിത്തേക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. നടപടി സർക്കാർ ഗൗരവമായി കാണുന്നു. കുരുശിന്റെ മേൽ കൈവെക്കുമ്പോൾ സർക്കാരിനോട് ആലോചിക്കണമായിരുന്നു. കൈയേറ്റങ്ങൾ ഒഴിപ്പിക്കണം. കുടിയേറ്റക്കാർക്ക് സർക്കാരിന്റെ പൂർണ പിന്തുണ നൽകുമെന്നും പിണറായി കോട്ടയത്ത് പറഞ്ഞു.

Social Icons Share on Facebook Social Icons Share on Google +