പുതിയ സ്‌പോർട്ട്‌സ് എഡിഷനുമായി ഫോർഡ് ഫിഗോയും ആസ്പയറും

ഫോർഡ് ഫിഗോയുടെയും ആസ്പയറിന്റെയും സ്‌പോർട്ട്‌സ് എഡിഷനുകൾ പുറത്തിറങ്ങി. സ്റ്റൈലും ഡ്രൈവിംഗ് രസവും ഒരേപോലെ വർദ്ധിപ്പിച്ചാണ് പുതിയ വാഹനങ്ങൾ അവതരിപ്പിക്കുന്നത്.

ജനപ്രിയവും മികച്ച കാര്യശേഷിയുമുള്ള മോഡലുകളായ ഹാച്ച്ബാക്ക് ഫിഗോയുടെയും സെഡാൻ ആസ്പയറിന്റെയും മോഡലുകളിൽ മാറ്റം വരുത്തിയാണ് പുതിയ സ്‌പോർട്‌സ് എഡിഷൻ ഫോർഡ് ഇന്ത്യ അവതരിപ്പിക്കുന്നത്. മോഡലുകളുടെ ഡ്രൈവിംഗ് രസം വർദ്ധിപ്പിക്കുന്നതിനായി ട്യൂൺഡ് സസ്‌പെൻഷനും വലുപ്പവും വീതിയും കൂടിയ 15 ഇഞ്ച് അലോയ് വീലുകളും പുതിയ മോഡലുകളിൽ നൽകിയിട്ടുണ്ട്. രണ്ട് മോഡലുകളും രണ്ട് എൻജിൻ ഓപ്ഷനുകളിൽ ലഭ്യമാണ്.

കരുത്തുറ്റ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ സംവിധാനവും ഓൾ ബ്ലാക്ക് ഇന്റീരിയർ സ്‌പേസും യാത്രക്കാർക്ക് മികച്ചയാത്ര പ്രദാനം ചെയ്യുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഫിഗോ സ്‌പോർട്ട്‌സ് എഡിഷൻ ഡീസലിന് 7.35 ലക്ഷം രൂപയും പെട്രോളിന് 6.43 ലക്ഷം രൂപയുമാണ് എക്‌സ് ഷോറും വില. ആസ്പയർ ഡിസലിന് 7.74 ലക്ഷം രൂപയും പെട്രോളിന് 6.63 ലക്ഷം രൂപയുമാണ് വില ഈടാക്കുന്നത്.

Social Icons Share on Facebook Social Icons Share on Google +