സാംസങിന്റെ ഗ്യാലക്സി എസ്8, എസ്8 പ്ലസ് ഫോണുകൾ ഇനി ഇന്ത്യയിലും

സാംസങിന്റെ ഫ്ളാഗ്ഷിപ്പ് മോഡലുകളായ ഗ്യാലക്സി എസ്8, എസ്8 പ്ലസ് ഫോണുകൾ ഇന്ത്യയിൽ എത്തി. ബുധനാഴ്ച ഡൽഹിയിൽ നടന്ന ചടങ്ങിലാണ് സാംസങ് ഫ്ളാഗ്ഷിപ്പുകൾ അവതരിപ്പിച്ചത്.

മെയ് അഞ്ചു മുതൽ ഇരു ഫോണുകളും ലഭ്യമായി തുടങ്ങും. ഫോണിന്റെ പ്രീ ബുക്കിങ് ആരംഭിച്ച് കഴിഞ്ഞു. തിരഞ്ഞെടുത്ത റീട്ടെയിൽ ശൃംഖലകൾ വഴിയും ഓൺലൈനിലും ഫോണുകൾ ലഭ്യമാകും. ഓൺലൈനിൽ ഫ്ളിപ്കാർട്ട് വഴിയും സാംസങ് ഇന്ത്യ ഇ-സ്റ്റോർ വഴിയുമാകും വിൽപന. എസ്8ന് 57,900 രൂപയും എസ്8 പ്ലസിന് 64,900 രൂപയുമാണ് സാംസങ് ഇന്ത്യയിൽ വിലയിട്ടിരിക്കുന്നത്. യുഎസിലെ വിലയേക്കാൾ കൂടിയ വിലയാണ് സാംസങ് ഇന്ത്യയിൽ ഫോണുകൾക്ക് നൽകിയിരിക്കുന്നത്. യുഎസിൽ എസ്8ന് 720 ഡോളർ അതായത് ഏകദേശം 46,500 രൂപയും എസ്8 പ്ലസിന് 840 ഡോളറും അതായത് ഏകദേശം 54,200 രൂപയുമാണ് വില.
5.8 ഇഞ്ച് ക്യുഎച്ച്ഡി അമോലെഡ് ഡിസ്പ്ലേ, 12 മെഗാപിക്സൽ റിയർ ക്യാമറ, 8 മെഗാപിക്സൽ ഫ്രണ്ട് ക്യാമറ, ആൻഡ്രോയ്ഡ് 7.0 ന്യുഗട്ട് ഒഎസ്, 1.9 ഗിഗാഹെർട്സ് ഒക്ടാ-കോർ പ്രൊസസർ, 4 ജിബി റാം, 64 ജിബി ഇന്റേണൽ സ്റ്റോറേജ്, 3000 എംഎഎച്ച് ബാറ്ററിഎന്നിവയാണ് ഗ്യാലക്സി എസ്8 ന്റെ പ്രധാന സവിശേഷതകൾ . അതേസമയം 6.2 ഇഞ്ച് ഡിസ്പ്ലേയും 3500 എംഎഎച്ച് ബാറ്ററിയുമാണ് എസ്8 പ്ലസിന് എസ്8നെ അപേക്ഷിച്ചുള്ള പ്രകടമായ വ്യത്യാസങ്ങൾ.

Social Icons Share on Facebook Social Icons Share on Google +