പാരീസിൽ ഐ.എസ് തീവ്രവാദികൾ നടത്തിയ ഭീകരാക്രമണത്തിൽ ഒരു പോലീസുകാരൻ കൊല്ലപ്പെട്ടു

പാരീസിൽ ഐ.എസ് തീവ്രവാദികൾ നടത്തിയ ഭീകരാക്രമണത്തിൽ ഒരു പോലീസുകാരൻ കൊല്ലപ്പെട്ടു. രണ്ട് പേർക്ക് പരിക്കേറ്റു. അക്രമികൾ 20 തവണ വെടി ഉതിർത്തതായാണ് പോലീസ് റിപ്പോർട്ട്. മുൻകരുതൽ നടപടിയുടെ ഭാഗമായി ജനങ്ങളോട് പ്രദേശം ഒഴിയാൻ പാരീസ് പോലീസ് നിർദേശം നൽകിയിട്ടുണ്ട്. 2015ൽ 238 പേർ മരിച്ച തീവ്രവാദി ആക്രമണത്തിന് ശേഷം നടക്കുന്ന ഐ.എസ് ആക്രമണമാണ് കഴിഞ്ഞ ദിവസം നടന്നത് പാരീസിൽ നടന്നത്. തീവ്രവാദികളോട് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട പോലീസുകാരന് രാജ്യത്തിന്റെ മുഴുവൻ ആദരവുമർപ്പിക്കുമെന്ന ആഭ്യന്തര മന്ത്രാലയ വക്താവായ പെറീ ഹെൻറി ബാന്ററ്റ് പറഞ്ഞു. മാത്രമല്ല തീവ്രവാദി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ സെക്യൂരിറ്റി ക്യാബിനറ്റ് ഇന്ന് വിളിക്കാനും തീരുമാനിച്ചതായും ആദ്ദേഹം പറഞ്ഞു.

Social Icons Share on Facebook Social Icons Share on Google +