ഐ.പി.എല്ലിൽ ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഗുജറാത്ത് ലയൺസിനെ നേരിടും

ഐ.പി.എല്ലിൽ ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഗുജറാത്ത് ലയൺസിനെ നേരിടും. കൊൽക്കത്ത ഈഡൻ ഗാർഡൻസ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ രാത്രി 8 മണിക്കാണ് മൽസരം.

ഐ.പി.എല്ലിൽ ഇന്ന് നടക്കുന്ന പോരാട്ടത്തിൽ വിജയത്തിൽ കുറഞ്ഞതൊന്നും ഗുജറാത്ത് ചിന്തിക്കുന്നില്ല. പട്ടികയിൽ അവസാന സ്ഥാനത്തായ ഗുജറാത്തിന് ഒരു പരാജയം മുന്നോട്ടുള്ള വഴി കടുപ്പിക്കുമെന്നതിനാൽ കൊൽക്കത്തക്കെതിരെ ഏത് വിധേനയും വിജയിക്കാനാവും ഗുജറാത്തിന്റെ ശ്രമം.
കഴിഞ്ഞ മൽസരത്തിൽ ബാംഗ്ലൂരിനെതിരെ മികച്ച രീതിയിൽ ബാറ്റ് ചെയ്തിട്ടും ഗുജറാത്തിന് വിജയിക്കാനായിരുന്നില്ല. മൂർച്ച കുറഞ്ഞ ബൗളിംഗ് ആണ് ഗുജറാത്തിന്റെ പ്രാധാന പ്രശ്‌നം. മക്കല്ലം ഒഴികെയുള്ള ബാറ്റിസ്മാൻമാർ സ്ഥിരത പുലർത്താത്തതും ഗുജറാത്തിന് തിരിച്ചടിയാണ്.

Social Icons Share on Facebook Social Icons Share on Google +