ദമ്പതികളെ കാണാതായ സംഭവത്തിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ മുഖ്യമന്ത്രിക്ക് നിവേദനം നൽകി

കോട്ടയം ഇല്ലിക്കലിൽ ദമ്പതികളെ കാണാതായ സംഭവത്തിൽ മുഖ്യമന്ത്രിക്ക് മുൻപിൽ പരാതിയുമായി ബന്ധുക്കൾ. സംഭവത്തിൽ ഉന്നത തല അന്വേഷണം ആവശ്യപ്പെട്ടാണ് ബന്ധുക്കൾ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയത്. അന്വേഷണം ശക്തമാക്കണമെന്നാവശ്യപ്പെട്ട് നാട്ടൂകാരുടെ നേത്യത്വത്തിൽ ആക്ഷൻ കൗൺസിൽ രൂപീകരിച്ചു.

കഴിഞ്ഞ അഞ്ചാം തിയതി ഭക്ഷണം വാങ്ങാൻ പുറത്ത് പോയ ഇല്ലിക്കൽ സ്വദേശി ഹാഷിമിനെയും ഹബീബയെയും കണ്ടെത്താൻ പോലീസിന് സാധിക്കാത്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രിക്ക് മുൻപിൽ നിവേദനവുമായി ബന്ധുകൾ എത്തിയത്. ഹാഷിമിന്റെ പിതാവും ഇവരുടെ രണ്ട് മക്കളും കോട്ടയത്ത് മുഖ്യമന്ത്രി എത്തിയ പൊതുപരിപാടിയിലാണ് നിവേദനം കൈമാറിയത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും അതിനാൽ ഉന്നതതല അന്വേഷണം വേണമെന്നുമാണ് ഇവരുടെ ആവശ്യം.

അതേസമയം, അന്വേഷണം ഊർജ്ജിതമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭ പരിപാടികൾ ആരംഭിക്കാൻ നാട്ടുകാർ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ആക്ഷൻ കൗൺസിലും രൂപീകരിച്ചു. ഇതിനിടെ കാണാതാകുന്നതിന് ഒരു ദിവസം മുൻപ് ഹാഷിം പീരിമേട് പോയതായി പോലീസ് കണ്ടെത്തി. മൊബൈൽ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്

Social Icons Share on Facebook Social Icons Share on Google +