പാപ്പാത്തിച്ചോലയിലെ കയ്യേറ്റം : സ്പിരിറ്റ് ഇൻ ജീസസ് തലവൻ ടോം സ്‌കറിയക്ക് എതിരെ കേസെടുത്തു

സ്പിരിറ്റ് ഇൻ ജീസസ് തലവൻ ടോം സ്‌ക്കറിയക്ക് എതിരെ കേസെടുത്തു. പാപ്പാത്തിച്ചോലയിലെ സർക്കാർ ഭൂമി കൈയ്യേറിയതിനാണ് കേസ്. 1957ലെ ഭൂസംരക്ഷണ നിയമപ്രകാരമാണ് കേസ്. വാഹനം ഉപയോഗിച്ച് ഉദ്യോഗസ്ഥരെ തടഞ്ഞതിന് പൊറിഞ്ചു എന്നയാൾക്ക് എതിരെയും കേസെടുത്തു.

പാപ്പാത്തിചോലയിലെ കൈയ്യേറ്റമൊഴിപ്പിക്കലിനെതിരെ എസ് രാജേന്ദ്രൻ എംഎൽഎ. ഇടുക്കി കളക്ടർക്കും സബ്കളക്ടർക്കും സാമാന്യബോധം ഇല്ലെന്നും എസ് രാജേന്ദ്രൻ എംഎൽഎ ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു.

അതേസമയം, ഇക്കാര്യത്തിൽ സർക്കാരിനെതിരെ ഇടുക്കി സിപിഐ ജില്ലാ നേതൃത്വം രംഗത്തെത്തി. പാപ്പാത്തിചോലയിൽ സ്ഥലം കൈയ്യേറി സ്ഥാപിച്ച കുരിശ് പൊളിച്ചുമാറ്റിയ നടപടിയിൽ തെറ്റില്ലെന്ന് സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ശിവരാമൻ. മൂന്നാർ പൊളിക്കൽ സംഘപരിവാർ അജണ്ടയാണെന്ന ദേശാഭിമാനി പത്രത്തിന്റെ നിലപാട് തെറ്റാണെന്നും കുരിശുമാറ്റുന്നതിനെ കുറിച്ച് മുഖ്യമന്ത്രിക്ക് നേരത്തെ തന്നെ അറിവുണ്ടായിരുന്നെന്നും കെ കെ ശിവരാമൻ ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു

അതേസമയം, മൂന്നാറിലെ കൈയ്യേറ്റം ഒഴിപ്പിക്കലിന് സഭയുടെ പൂർണ്ണ പിന്തുണയുണ്ടെന്ന് സിറോ മലബാർ സഭ വക്താവ് ഫാ.ജിമ്മി പൂച്ചക്കാട്ടിൽ. പാപ്പാത്തിചോലയിലെ കുരിശ് നീക്കം ചെയ്ത നടപടിയിൽ തെറ്റില്ലെന്നും ഫാ. ജിമ്മി പൂച്ചക്കാട്ടിൽ ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു.

Social Icons Share on Facebook Social Icons Share on Google +