പാൻ കാർഡിനും ആദായ നികുതി റിട്ടേണുകൾ സമർപ്പിക്കുന്നതിനും ആധാർ നിർബന്ധമാക്കിയത് ചോദ്യം ചെയ്ത്‌ സുപ്രീംകോടതി

ആധാർ നിർബന്ധമാക്കരുതെന്ന ഉത്തരവ് നിലനിൽക്കെ പാൻ കാർഡിനും ആദായ നികുതി റിട്ടേണുകൾ സമർപ്പിക്കുന്നതിനും ആധാർ നിർബന്ധമാക്കിയത് എന്തിനെന്ന് സുപ്രിം കോടതി. വ്യാജ പാൻ കാർഡുകൾ തടയുന്നതിന് ആധാർ നിർബന്ധമായി ജനങ്ങളെ കൊണ്ട് എടുപ്പിക്കലാണോ പോംവഴിയെന്ന് സുപ്രിം കോടതി ചോദിച്ചു.

പാൻ കാർഡിന് ആധാർ നിർബന്ധമാക്കിയതിനെതിരെ സിപി ഐ നേതാവ് ബിനോയ് വിശ്വം നൽകിയ ഹർജി പരിഗണിക്കവേയാണ് ജസ്റ്റിസുമാരായ എ കെ സിക്രി, അശോക് ഭൂഷൺ എന്നിവരടങ്ങിയ ബെഞ്ച് ആധാർ വിവിധ സേവനങ്ങൾക്ക് നിർബന്ധമാക്കിയ
നടപടിയെ ചോദ്യം ചെയ്തത്.എന്നാൽ പലരും പല പേരുകളിൽ വ്യാജ പാൻ കാർഡുകൾ എടുക്കുന്നതായി അറ്റോർണി ജനറൽ ചൂണ്ടിക്കാട്ടി. നിലവിൽ ആദായ നികുതി റിട്ടേർണുകൾ സമർപ്പിക്കാൻ പാൻ കാർഡ് നിർബന്ധമാണ്. അതിനാലാണ് വ്യാജ പാൻ കാർഡുകൾ തടയാൻ ആധാർ നിർബന്ധമാക്കിയതെന്നും അറ്റോർണി ജനറൽ ചൂണ്ടിക്കാട്ടി..
എന്നാൽ നിലവിലെ സാഹചര്യത്തിൽ ആധാർ നമ്പർ കൈമാറിയില്ലെങ്കിൽ പാൻ കാർഡുകൾ അസാധുവാകുമെന്ന് ബിനോയ് വിശ്വത്തിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ അരവിന്ദ് ദത്താർ ചൂണ്ടിക്കാട്ടി. ഇതേ തുടർന്നാണ് വ്യാജ പാൻ കാർഡുകൾ തടയുന്നതിന് ആധാർ നിർബന്ധമായി ജനങ്ങളെക്കൊണ്ട് എടുപ്പിക്കലാണോ പോംവഴിയെന്ന്
സുപ്രിം കോടതി ചോദിച്ചത്. പാൻ കാർഡിനും ആദായ നികുതി റിട്ടേർണുകൾ സമർപ്പിക്കുന്നതിനും ആധാർ നിർബന്ധമാക്കിയതിന് എതിരെ ബിനോയ് വിശ്വത്തിന്റേത് ഉൾപ്പടെയുള്ള ഹർജികളിൽ ബുധനാഴ്ച അന്തിമ വാദം കേൾക്കാൻ സുപ്രിം കോടതി തീരുമാനിച്ചു.
സർക്കാരിന്റെ സാമൂഹ്യക്ഷേമ പദ്ധതികൾക്ക് ആധാർ നിർബന്ധമാക്കരുതെന്ന് മാർച്ച് 27 ന് സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു. 2015 ആഗസറ്റിലും സുപ്രീം കോടതി സമാനമായ വിധി പുറപ്പെടുവിച്ചിരുന്നു. സർക്കാർ പദ്ധതികളുടെ ആനുകൂല്യം ലഭിക്കുന്നതിന് ആധാർ നിർബന്ധമാക്കരുതെന്നുംആധാർ വിവരങ്ങൾ കരുതലോടെ സൂക്ഷിക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.
എന്നാൽ 2015 ന് ഒക്ടോബർ 15 ന് പെൻഷൻ പദ്ധതികൾ അടക്കമുള്ളവയുടെ ആനുകൂല്യം ലഭിക്കുന്നതിന് ആധാർ സ്വന്തം ഇഷ്ടപ്രകാരം ഉപയോഗിക്കാമെന്ന് സുപ്രീം കോട
ടതി വ്യക്തമാക്കിയിരുന്നു.

Social Icons Share on Facebook Social Icons Share on Google +