വനഭൂമി കൈയേറി കുരിശ് സ്ഥാപിക്കുന്നതിനോട് യോജിപ്പില്ലെന്ന് സഭാ മേലധ്യക്ഷന്മാർ

വനഭൂമി കൈയേറി കുരിശ് സ്ഥാപിക്കുന്നതിനോട് യോജിപ്പില്ലെന്ന് സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരിയും തൃശ്ശൂർ അതിരൂപത ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തും. എന്നാൽ കുരിശ് മാറ്റൻ സ്വീകരിച്ച നടപടിയോട് ഇരുവരും അതൃപ്തി രേഖപ്പെടുത്തി.

വനഭൂമി കൈയേറി കുരിശ് സ്ഥാപിക്കുന്നതിനോട് യോജിപ്പില്ലെന്ന് സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി. എന്നാൽ കുരിശ് മാറ്റൻ സ്വീകരിച്ച നടപടിയോട് വിയോജിപ്പുണ്ട്. മതവികാരത്തെ വൃണപ്പെടുത്തിയുള്ള നടപടിയെന്ന ആരോപണങ്ങൾ ഒഴിവാക്കാനാകും മുഖ്യമന്ത്രിയുടെ പ്രതികരണമെന്നും ആലഞ്ചേരി കോട്ടയത്ത് പറഞ്ഞു.

മൂന്നാർ കൈയ്യേറ്റഭൂമിയിൽ കുരിശു സ്ഥാപിച്ചതിനോട് യോജിപ്പില്ലെന്ന് എറണാകുളം അങ്കമാലി അതിരൂപത സഹായ മെത്രാൻ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്. കുരിശു വികാരവും വിശ്വാസവും ആണ്. വിശ്വാസങ്ങളെ ബഹുമാനിച്ചായിരിക്കണം നടപടികളെന്നും സെബാസ്റ്റ്യൻ എടയന്ത്രത്ത് കൊച്ചിയിൽ പറഞ്ഞു.

മൂാറിലെ കൈയ്യേറ്റം ഒഴിപ്പിക്കലിന് സഭയുടെ പൂർണ്ണ പിന്തുണയുണ്ടെ് സിറോ മലബാർ സഭ വക്താവ് ഫാ.ജിമ്മി പൂച്ചക്കാ’ിൽ. പാപ്പാത്തിചോലയിലെ കുരിശ് നീക്കം ചെയ്ത നടപടിയിൽ തെറ്റില്ലെും ഫാ. ജിമ്മി പൂച്ചക്കാ’ിൽ ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു.

Social Icons Share on Facebook Social Icons Share on Google +