ബാഹുബലിയുടെ യഥാർത്ഥ കഥ വെളിപ്പെടുന്നത് രണ്ടാം ഭാഗത്തിൽ: പ്രഭാസ്

ബാഹുബലിയുടെ യഥാർത്ഥ കഥ വെളിപ്പെടുന്നത് രണ്ടാം ഭാഗത്തിലാണെന്ന് നായകൻ പ്രഭാസ്. വെള്ളിയാഴ്ച തിയേറ്ററുകളിലെത്തുന്ന ബാഹുബലി 2 ന്റെ പ്രചാരണാർത്ഥം കൊച്ചിയിലെത്തിയതായിരുന്നു പ്രഭാസും മറ്റ് താരങ്ങളും.

ഒരു പിടി റെക്കോർഡുകളും പുരസ്കാരങ്ങളും സ്വന്തമാക്കിയ ബാഹുബലി ആദ്യഭാഗം അവസാനിച്ചത് ഒരു പിടി ചോദ്യങ്ങളുമായായിരുന്നു. അതിനെല്ലാമുള്ള ഉത്തരങ്ങളുമായാണ് എസ്.എസ്. രാജമൗലി ബാഹുബലി രണ്ടാം ഭാഗം ഒരുക്കിയിരിക്കുന്നത്. ബാഹുബലിക്കെതിരെ നവ മാധ്യമങ്ങളിൽ പരക്കുന്ന വിമർശനങ്ങർ വേദനിപ്പിക്കുന്നതാണെന്ന് നായകൻ പ്രഭാസ് പറഞ്ഞു.

റാണ പ്രതാപ്, അനുഷ്ക, തമന്ന എന്നിവരും പ്രചാരണത്തിനായി കൊച്ചിയിലെത്തിയിരുന്നു. ചിത്രത്തിന്റെ ഓഡിയോ റിലീസ്, ചടങ്ങിൽ മുഖ്യാതിഥിയായിരുന്ന സംവിധായകൻ ഫാസിൽ നിർവഹിച്ചു. ഗ്ലോബൽ യുണൈറ്റഡ് മീഡിയയാണ് ചിത്രം റിലീസിനെത്തിക്കുന്നത്.

Social Icons Share on Facebook Social Icons Share on Google +