അഖിലേന്ത്യാ വെറ്ററൻസ് ഫുട്ബോൾ മത്സരങ്ങൾക്ക് കണ്ണുരിൽ തുടക്കമായി

മാധവറാവു സിന്ധ്യ മെമ്മോറിയൽ ചാരിറ്റബിൾ ട്രോഫിക്കും ദയ ട്രോഫിക്കുമുളള അഖിലേന്ത്യാ വെറ്ററൻസ് ഫുട്ബോൾ മത്സരങ്ങൾക്ക് കണ്ണുരിൽ തുടക്കമായി.

ജവഹർ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരങ്ങൾ മന്ത്രി രാമചന്ദ്രൻ കടന്നപ്പളളി ഉദ്ഘാടനം ചെയ്തു. സന്തോഷ് ട്രോഫി കേരള ടീം പരിശീലകൻ വി.പി ഷാജി ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.

ആദ്യ മത്സരത്തിൽ അക്ബർ ട്രാവൽസ് ജിംഖാന കേരള എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് കോയമ്പത്തൂർ വെറ്ററൻസിനെ പരാജയപ്പെടുത്തി.

Social Icons Share on Facebook Social Icons Share on Google +