സഹീർഖാൻ വിവാഹിതനാകുന്നു; വധു സാഗരിക

ഇന്ത്യൻ ക്രിക്കറ്റ് താരം സഹീർഖാൻ വിവാഹിതനാകുന്നു. ബോളിവുഡ് നടി സാഗരിഗ ഗാഡ്‌കെ ആണ് വധു. തന്റെ ട്വിറ്റർ പേജിലൂടെയാണ് വിവാഹിതനാകാൻ പോകുന്ന വിവരം സഹീർഖാൻ അറിയിച്ചത്‌

ഇരുവരും പ്രണയത്തിലാണെന്ന് നേരത്തെ തന്നെ വാർത്തകൾ വന്നിരുന്നു. എന്നാൽ സഹീറോ സാഗരികയോ ഇതിനോട് പ്രതികരിച്ചിരുന്നില്ല.

യുവരാജ് സിങ്ങിന്റെ വിവാഹത്തിൽ ഇരുവരും ഒന്നിച്ചു പങ്കെടുത്തിരുന്നു.

ഒടുവിൽ കഴിഞ്ഞ ഫെബ്രുവരിയിൽ സാഗരിക തന്നെ ഇരുവരും പ്രണയത്തിലാണെന്ന് സമ്മതിച്ചു.

സഹീർ ഖാൻ ഇന്ത്യയ്ക്കായി 92 ടെസ്റ്റ് മൽസരങ്ങളും 282 ഏകദിന മൽസരങ്ങളും കളിച്ചിട്ടുണ്ട്.

ഷാരൂഖ് ഖാന്റെ ചക് ദേ ഇന്ത്യയിൽ സാഗരിക അഭിനയിച്ചിട്ടുണ്ട്. ഫോക്‌സ്, മിലേ ന മിലേ ഹം, റഷ് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും ചക് ദേ ഇന്ത്യയിലെ പ്രീതി സബർവാൾ എന്ന കഥാപാത്രം സാഗരികയ്ക്ക് ഏറെ പ്രശസ്തി നേടിക്കൊടുത്തു. സിനിമയിൽ പ്രീതി സബർവാൾ ക്രിക്കറ്ററായ കാമുകനെ ഉപേക്ഷിച്ചെങ്കിലും ജീവിതത്തിൽ സാഗരിക ഒരു ക്രിക്കറ്റ് താരത്തെ തന്നെ സ്വീകരിച്ചത് തികച്ചും ആകസ്മികതയാണോ എന്ന തരത്തിലാണ് ഇരുവരെയും തേടിയെത്തുന്ന കമന്റുകൾ.

സഹീർഖാന് അഭിനന്ദവുമായി നിരവധി ഇന്ത്യൻ താരങ്ങൾ രംഗത്തെത്തി.

Social Icons Share on Facebook Social Icons Share on Google +