ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ രാഷ്ട്രപതി സമ്മാനിച്ചു

അറുപത്തി നാലാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ രാഷ്ട്രപതി പ്രണബ് മുഖർജി ദില്ലിയില്‍ സമ്മാനിച്ചു. റുസ്തം എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിന് അക്ഷയ് കുമാര്‍ മികച്ച നടനുള്ള പുരസ്‌കാരവും, മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ സുരഭി മികച്ച നടിക്കുള്ള പുരസ്‌കാരവും ഏറ്റുവാങ്ങി.

പ്രത്യേക ജൂറി പരാമർശം നേടിയ മോഹൻലാലും പുരസ്‌കാരം ഏറ്റുവാങ്ങി. ദില്ലിയിലെ പ്രൌഡ ഗംഭീര ചടങ്ങിലാണ് 64 ആം ത് ദേശീയ പുരസ്ക്കാരങ്ങള്‍ രാഷ്ട്രപതി സമ്മാനിച്ചത്‌.


മലയാളത്തിനു അഭിമാനമായി മിന്നാമിനുങ്ങിലെ അഭിനയത്തിന് സുരഭി മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് ഏറ്റുവാങ്ങി.

രുസ്തത്തിലെ അഭിനയത്തിലൂടെ അക്ഷയ്കുമാര്‍ മികച്ച നടനുള്ള പുരസ്ക്കാരം സ്വീകരിച്ചു.ഇരുവരും ആഭ്യമായാണ് ദേശീയ പുരസ്ക്കാരങ്ങള്‍ കരസ്ഥമാക്കുന്നത്.

അതെ സമയം മികച്ച നടനുള്ള അന്തിമ പട്ടികയിൽ എത്തിയിരുന്ന മലയാളത്തിന്റെ പ്രിയ നടൻ മോഹന്‍ലാല്‍ ജൂറിയുടെ പ്രത്യേക പുരസ്ക്കാരം ഏറ്റുവാങ്ങി.

മഹേഷിന്‍റെ പ്രതികാരത്തിലൂടെ മികച്ച തിരക്കഥക്കുള്ള പുരസ്ക്കാരം നേടിയ ശ്യാം പുഷ്ക്കർ, കുഞ്ഞുദൈവത്തിലെ അഭിനയത്തിന് മികച്ച ബാലതാരമായ ആദിഷ്, കാടു പൂക്കുന്ന ശബ്ദമിശ്രണത്തിനുള്ള പുരസ്ക്കാരം നേടിയ ജയദേവൻ, മികച്ച ഡോക്യുമെന്‍ററിയായി തെരഞ്ഞെടുത്ത ചെമ്പൈ-മൈ ഡിസ്‌കവറി ഓഫ് ലെജന്‍ഡിന്‍റെ സംവിധായകൻ സൗമ്യ സദാനന്ദന്‍ ഉള്പടെയുള്ളവര്‍ മലയാളത്തിനിന്നു പുരസ്ക്കാരം ഏറ്റുവാങ്ങി.

പ്രശസ്ത സംവിധായകനും നടനുമായ കെ.വിശ്വനാഥിന് ഇന്ത്യന്‍ സിനിമയിലെ പരമോന്നത പുരസ്‌കാരമായ ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം സാമ്മാനിച്ചു.

സംവിധായകന്‍ പ്രിയദര്‍ശന്‍ അധ്യക്ഷനായ ജൂറിയാണ് പുരസ്ക്കാര നിര്‍ണയം നടത്തിയത്. കേന്ദ്രമന്ത്രിമാരായ വെങ്കയ നായിഡു, രാജ്യവര്‍ധന്‍ സിംഗ് രാതോദ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Social Icons Share on Facebook Social Icons Share on Google +