ഇന്നോവ ക്രിസ്റ്റ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു

ജപ്പാനീസ് വാഹന നിർമ്മാതാക്കളായ ടൊയോട്ട ഇന്നോവയുടെ പുത്തൻ പതിപ്പ് ഇന്നോവ ക്രിസ്റ്റ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. സ്‌പെഷ്യൽ പതിപ്പായ ടൂറിങ്ങ് സ്‌പോർട്ടാണ് ഇന്ത്യൻ വിപണിയിൽ ഇനി തരംഗമാകാൻ എത്തുക.
ഇന്നോവ ക്രിസ്റ്റയുടെ ഒന്നാം വാർഷികത്തോട് അനുബന്ധിച്ചാണ് ടൊയൊട്ട ടൂറിങ്ങ് സ്‌പോർട്ട് മോഡൽ വിപണിയിൽ അവതരിപ്പിച്ചത്. നിലവിൽ ഇന്ത്യോനേഷ്യൻ വിപണിയിൽ വിൽപ്പനയ്ക്കുള്ള പതിപ്പാണിത്. പുതിയ പതിപ്പിന് രൂപത്തിൽ മാറ്റങ്ങളുണ്ട്. 17.79 ലക്ഷം രൂപയാണ് ഡൽഹി എക്‌സ് ഷോറൂം വില.കൂടുതൽ സ്‌പോർട്ടി ലുക്കോടാണ് ഇന്നോവ ക്രിസ്‌ററയുടെ ടൂറിങ്ങ് സ്‌പോർട് എത്തുന്നത്.
ബംമ്പറിലും വീൽ ആർച്ചിലും ബ്ലാക്ക് പ്ലാസ്റ്റിക്ക് ക്ലാഡിംഗ് നൽകിയിട്ടുണ്ട്.പ്രീമിയർ ലുക്ക് വർധിപ്പാക്കാനായി പുറം മോഡിയിൽ പല ഇടങ്ങളിലും ക്രോം ഫിനിഷിംഗ് ചെയ്തിട്ടുണ്ട്. പൂർണ്ണമായും റെഡ് വൈറ്റ് നിറത്തിലാണ് എക്സ്റ്റീരിയൽ
16 ഇഞ്ച് ബ്ലാക്ക് അലോയി വീലുകളാണ് ടൂറ്#ംഗ് സ്‌പോർട്ടിനെ മുന്നോട്ട് നയിക്കുന്നത്. 6 ആണ് സീറ്റിംഗ് കപ്പാസിറ്റി. എല്ലാ പതിപ്പിലും ടച്ച് സ്‌ക്രീൻ ഇൻഫോടെയ്‌മെന്റ് സിസ്റ്റം സ്റ്റാൻഡേഡായി ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ നാവിഗേഷൻ സംവിധാനം ഒട്ടോമാറ്റിക്ക് പതിപ്പിൽ മാത്രമേ ലഭ്യമാകു.ടൗയോട്ട ക്രിസ്റ്റ ഇന്ത്യയിൽ കീഴടക്കിയ വിപണ് ഇനി ടൂറിംഗ് സ്‌പോർടും കൈയ്യടക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

Social Icons Share on Facebook Social Icons Share on Google +