ലോകത്ത് ഏറ്റവുമധികം വാട്‌സാപ് വീഡിയോ കോൾ നടത്തുന്ന രാജ്യം – ഇന്ത്യ

ലോകത്ത് വാട്‌സാപ് വഴി ഏറ്റവുമധികം വീഡിയോ കോൾ നടത്തുന്ന രാജ്യമായി ഇന്ത്യ. വാട്‌സാപ് വഴി ഇന്ത്യക്കാർ ദിവസം അഞ്ചു കോടി മിനിറ്റ് വീഡിയോ കോൾ ചെയ്യുന്നു എന്നാണ് റിപ്പോർട്ട്.

കഴിഞ്ഞ നവംബറിലാണ് വാട്‌സാപ് വീഡിയോകോൾ സൗകര്യം ആരംഭിച്ചത്. മൈക്രോസോഫ്റ്റ് സ്‌കൈപ്, ആപ്പിൾ ഫെയ്‌സ്‌ടൈം തുടങ്ങിയവയ്ക്കു ബദലായാണ് വാട്‌സാപ് വീഡിയോകോൾ ആരംഭിച്ചത്. വാട്‌സാപ് വഴി ഇന്ത്യക്കാർ ദിവസം അഞ്ചു കോടി മിനിറ്റ് വീഡിയോ കോൾ ചെയ്യുന്നു എന്നാണ് കണക്കുകൾ. ലോകത്ത് വാട്‌സാപ് വഴി ഏറ്റവുമധികം വീഡിയോ കോൾ ചെയ്യുന്ന രാജ്യമാണ് ഇന്ത്യയെന്നും റിപ്പോർട്ടുകൾ പറയുന്നു. ടെലികോം സേവനരംഗത്ത് റിലയൻസ് ജിയോ വന്നതോടെ ഡേറ്റ ഉപയോഗ രീതിയിൽ ഉണ്ടായ വലിയ മാറ്റമാണ് വാട്‌സാപ്പിനെ തുണച്ച ഘടകങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഘടകം.

ജിയോ സൗജന്യ ഡേറ്റ നൽകിയതോടെ മറ്റ് ടെലികോം കമ്പനികളും നിരക്കു കുറച്ചിരുന്നു. ആഗോളതലത്തിൽ 34 കോടി മിനിറ്റാണ് വാട്‌സാപ്പിൽ  പ്രതിദിനം നടക്കുന്ന വീഡിയോകോളെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

Topics:
Social Icons Share on Facebook Social Icons Share on Google +