ഇന്ത്യൻ വിപണി കീഴടക്കാൻ ഷവോമിയുടെ റെഡ്മി 4 എത്തുന്നു

ഇന്ത്യൻ വിപണി കീഴടക്കാൻ ഷവോമിയുടെ റെഡ്മി 4 എത്തുന്നു. നിരവധി സവിശേഷതകളുമായി ആണ് ഇന്ത്യൻ വിപണിയിലേക്ക് ഷവോമിയുടെ കടന്ന് വരവ്

മെയ് 16ന് ഇന്ത്യയിൽ വെച്ച് നടത്തുന്ന ചടങ്ങിലായിരിക്കും ഫോൺ പുറത്തിറക്കുക. സ്‌നാപ്ഡ്രാഗൺ പ്രൊസസർ അടക്കമുള്ള സൗകര്യങ്ങളുമായാണ് റെഡ് മി 4 വിപണി കീഴടക്കാൻ എത്തുന്നത്. നിരവധി സവിശേഷതയുമായി ആണ് ഫോൺ വിപണിയിലേക്ക് എത്തുന്നത്. അഞ്ച് ഇഞ്ച് 1080 പിക്‌സൽ ഡിസ്‌പ്ലേയും, ഒക്ടാക്കോർ സ്‌നാപ് ഡ്രാഗൺ 625 പ്രോസസറിന്റെ പ്രവർത്തനക്ഷമതയും ഫോണിനുണ്ട് . ഫോണിന്റെ കുറഞ്ഞ വിലയും ഇന്ത്യൻ വിപണിയെ ആശ്രയിക്കുമെന്നാണ് ഷവോമിയുടെ പ്രതീക്ഷ.

13 മെഗാപിക്‌സൽ ബാക്ക് ക്യാമറയും 5 മെഗാപിക്‌സൽ മുൻ ക്യാമറയുമായിരിക്കും ഫോണിൽ ഉണ്ടാകുക. ആൻഡ്രോയിഡ് 6.0 മാഷ്മല്ലോവിൽ പ്രവർത്തിക്കുന്ന ഫോണിന്റെ ബാറ്ററിയുടെ ശേഷി 4100 എംഎഎച്ച് ആണ്. പരബരയിലെ മുൻ ഫോണുകൾകളുടെ സമാന ഡിസൈനിൽ തന്നെയാണ് റെഡ്മി 4 ഉം പുറത്തിറങ്ങുന്നത്.

Social Icons Share on Facebook Social Icons Share on Google +