കാർ ആക്‌സസറീസ് ഡീലേഴ്‌സ് അൻഡ് ഫെഡറേഷന്റെ സംസ്ഥാന സമ്മേളനം കൊച്ചിയിൽ

കാർ ആക്‌സസറീസ് ഡീലേഴ്‌സ് അൻഡ് ഫെഡറേഷന്റെ പ്രഥമ സംസ്ഥാന സമ്മേളനം ഇന്നലെ കൊച്ചിയിൽ നടന്നു. കെ.വി. തോമസ് എം.പി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. വിവിധ ജില്ലകളിൽ നിന്നായി രണ്ടായിരത്തോളം പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുത്തത്.

പ്രതിനിധി സമ്മേളനത്തോടെയായിരുന്നു കാർ ആക്‌സസറീസ് മേഖലയിൽ പ്രവർത്തിക്കുന്ന സംഘടനയായ കാഡ്‌ഫെഡിന്റെ ആദ്യ സംസ്ഥാന സമ്മേളനം കൊച്ചിയിൽ നടന്നത്. ടൗൺഹാളിൽ നടന്ന ചടങ്ങിൽ പ്രൊഫ കെ.വി.തോമസ് എംപി. സമ്മേളനം ഉദ്ഘാടനം ചെയ്തു. നിലവിൽ സംഘടന നേരിടുന്ന പ്രശ്‌നങ്ങൾക്ക് ശാശ്വതമായ പരിഹാരം കണ്ടെത്താൻ ശ്രമമുണ്ടാകുമെന്നും എം.പി. ഉറപ്പു നൽകി.

വാഹനങ്ങളിലെ സൺ കൺട്രോൾഫിലിം നിരോധനം, കാറുകളുടെ നമ്പർപ്ലേറ്റുമായി ബന്ധപ്പെട്ട ആശയക്കുഴപ്പം, തുടങ്ങിയ കാര്യങ്ങളിൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂലമായ നടപടിയുണ്ടാകണമെന്നാവശ്യം സമ്മേളനത്തിൽ ഉയർന്നു. കാഡ്‌ഫെഡ് വൈബ്‌സൈറ്റിന്റെ ഉദ്ഘാടനം കെ.ബി. ഗണേഷ് കുമാർ എംഎൽഎയും നിർവ്വഹിച്ചു. മേയർ സൗമിനി ജയിൻ, മുൻ എം.പി. ഡോ.സെബാസ്റ്റ്യൻപോൾ, വ്യാപാരി ക്ഷേമനിധി ബോർഡ് ചെയർമാൻ ഇ.എസ് ബിജു തുടങ്ങിയവർ പങ്കെടുത്തു.

Social Icons Share on Facebook Social Icons Share on Google +