പത്മശ്രീ പുരസ്‌കാരം പണം കൊടുത്ത് വാങ്ങാൻ തയ്യാറല്ലെന്ന് നടി ഷീല

പത്മശ്രീ പുരസ്‌കാരം പണം കൊടുത്ത് വാങ്ങാൻ തയ്യാറല്ലെന്ന് നടി ഷീല. സിനിമാ മേഖലയ്ക്ക് നൽകിയ സംഭാവനകൾ കണക്കിലെടുത്തുള്ള അംഗീകാരങ്ങൾ ലഭിച്ചില്ല. രാഷ്ട്രീയ പ്രവേശനം ഉടനുണ്ടാകുമെന്ന സൂചനയും ജയ്ഹിന്ദ് ന്യൂസിന് അനുവദിച്ച അഭിമുഖത്തിൽ ഷീല നൽകി.

ഏറെ നാളായി ഉയർന്നു കേൾക്കുന്ന ചോദ്യങ്ങൾക്കെല്ലാം വ്യക്തമായ ഉത്തരങ്ങൾ നൽകിക്കൊണ്ടാണ് നടി ഷീല രംഗത്തെത്തിയത്. അര നൂറ്റാണ്ടിലേറെക്കാലം സിനിമാ മേഖലയിൽ നിറഞ്ഞുനിന്ന തനിക്ക് പത്മശ്രീ ഉൾപ്പെടെയുള്ള പുരസ്‌കാരങ്ങളൊന്നും ഇതു വരെ ലഭിച്ചിട്ടില്ല. പുരസ്‌കാരങ്ങൾ പണം കൊടുത്ത് വാങ്ങാൻ തയ്യാറല്ലെന്നും ഷീല വ്യക്തമാക്കി.

ഇടക്കാലത്ത് ഷീലയുടെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് ചർച്ചകൾ നടന്നിരുന്നു. രാഷ്ട്രീയത്തിൽ ഇറങ്ങാൻ താത്പര്യമുണ്ടെന്ന് വ്യക്തമാക്കിയ ഷീല ഉടൻ രാഷ്ട്രീയ പ്രവേശനമുണ്ടാകുമെന്ന സൂചനയും നൽകി. അവസരം ലഭിച്ചാൽ തിളങ്ങാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ജയ്ഹിന്ദ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ഷീല വ്യക്തമാക്കി.

സിനിമാ രംഗത്ത് സജീവമായി നിൽക്കുന്നതിനൊപ്പം സാമൂഹിക വിഷയങ്ങളിലും ഇടപെടാനുള്ള ആഗ്രഹമാണ് ഷീല പങ്കുവെച്ചത്. എന്നാൽ സിനിമാ മേഖലയ്ക്ക് വലിയ സംഭാവനകൾ നൽകിയിട്ടും വേണ്ടത്ര അംഗീകാരങ്ങൾ ലഭിക്കാത്തതിലുള്ള പരിഭവവും ഷീല വ്യക്തമാക്കിയിട്ടുണ്ട്.

Social Icons Share on Facebook Social Icons Share on Google +