ആഡംബര താമസ സൗകര്യങ്ങളുമായി ദുബായില്‍ രണ്ട് പുതിയ ടൂറിസം ദ്വീപുകള്‍ നിര്‍മിക്കുന്നു. ഇതില്‍ ഒരു ദ്വീപ് വിനോദത്തിനും ഫാമിലി ടൂറിസത്തിനും വേണ്ടി മാത്രവും, രണ്ടാമത്തെ ദ്വീപ് ആഡംബര റിസോര്‍ട്ടുകള്‍ക്ക് മാത്രമായിട്ടുമാണ് നിര്‍മിക്കുന്നത്. ആകെ 630 കോടി ദിര്‍ഹം മുതല്‍ മുടക്കിയാണ് പുതിയ വികസന പദ്ധതിയെന്ന് ദുബായ് ഹോള്‍ഡിങ് അറിയിച്ചു.