ലാൽജോസ് മോഹൻലാൽ കൂട്ടുകെട്ടിൽ ഒരു ചിത്രം

സംവിധായകൻ ലാൽജോസ് മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടനാരംഭിക്കും. . ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് ബെന്നി പി.നായരമ്പലമാണ്.ചിത്രത്തിൽ പ്രൊഫസർ മൈക്കിൾ ഇടിക്കുളയെന്ന കഥാപാത്രത്തെയാണ് ലാലേട്ടൻ എത്തുന്നത്.

ഒടുവിൽ പ്രേക്ഷകർ ആഗ്രഹിച്ച ആ കൂട്ടുകെട്ടിൽ ഒരു ചിത്രം എത്തുന്നു. ഇതുവരെ പേര് നിശ്ചയതിക്കാത്ത ചിത്രത്തിൽ കോളെജ് വൈസ് പ്രിൻസിപ്പലായി എത്തുന്ന മോഹൻലാൽ കഥാപാത്രത്തിന്റെ പേര് പ്രൊഫ: മൈക്കിൾ ഇടിക്കുളയെന്നാണ്.

മോഹൻലാലിനെ നായകനാക്കി രണ്ട് പ്രോജക്ടുകൾ ലാൽജോസ് മുൻപ് ആലോചിച്ചിരുന്നെങ്കിലും രണ്ടും നടക്കാതെപോയി.

എസ്.സുരേഷ്ബാബുവിന്റെ ആശയത്തിൽ ലാൽജോസ് മോഹൻലാലിനെ നായകനാക്കി ചെയ്യാൻ ആലോചിച്ച ‘ബലരാമനാ’ണ് എം.പത്മകുമാർ പിന്നീട് ‘ശിക്കാർ’ എന്ന പേരിൽ സിനിമയാക്കിയത്. ഡോ: ഇക്ബാൽ കുറ്റിപ്പുറത്തിന്റെ തിരക്കഥയിൽ പൃഥ്വിരാജും മോഹൻലാലുമൊന്നിക്കുന്ന ‘കസിൻസ്’ എന്നൊരു ചിത്രം ലാൽജോസ് ആലോചിച്ചെങ്കിലും അതും നടക്കാതെപോയി.

ചിത്രീകരണം പകുതിയിലേറെ പൂർത്തിയായ ബി.ഉണ്ണികൃഷ്ണൻ ചിത്രം ‘വില്ലന്റെ’ ചിത്രീകരണ ഇടവേളയിലാണ് മോഹൻലാൽ ലാൽജോസ് ചിത്രത്തിൽ ജോയിൻ ചെയ്യുന്നത്. ഏപ്രിൽ മധ്യത്തിൽ പ്രധാന ഷെഡ്യൂൾ പൂർത്തിയായ ‘വില്ലന്’ ഇനി ജൂണിൽ 20 ദിവസത്തെ ഷെഡ്യൂളാണ് ഉള്ളത്. തിരുവനന്തപുരം തുമ്പയിലുള്ള സെന്റ് സേവ്യേഴ്‌സ് കോളെജാണ് ലാൽജോസ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. 20ന് മോഹൻലാൽ ജോയിൻ ചെയ്യും.

‘അങ്കമാലി ഡയറീസ്’ ഫെയിം അന്ന രേഷ്മ രാജൻ നായികയാവുന്ന ചിത്രത്തിൽ ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിൽ ‘അപ്പാനി രവി’യെ അവതരിപ്പിച്ച ശരത്കുമാറും കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അനൂപ് മേനോൻ, പ്രിയങ്ക നായർ, സിദ്ദിഖ്, സലിംകുമാർ, കലാഭവൻ ഷാജോൺ, ശിവജി ഗുരുവായൂർ എന്നിവരെക്കൂടാതെ നിരവധി പുതുമുഖങ്ങളും നർമ്മത്തിന് പ്രാധാന്യമുള്ള ചിത്രത്തിൽ ഒരുമിക്കും. മോഹൻലാലിന്റെ കഥാപാത്രം രണ്ട് വ്യത്യസ്ത ഗെറ്റപ്പുകളിലെത്തുമെന്നാണ് തിരക്കഥാകൃത്ത് ബെന്നി പി.നായരമ്പലം പറഞ്ഞിരിക്കുന്നത്.

Topics: ,
Social Icons Share on Facebook Social Icons Share on Google +