വിസാ അപേക്ഷകൾ ടൈപ്പിങ് സെന്ററുകൾ വഴി നൽകുന്ന സംവിധാനം നിർത്തലാക്കുന്നു

ദുബായിൽ ഈ വർഷം നവംബർ ഒന്ന് മുതൽ, വിസാ അപേക്ഷകൾ ടൈപ്പിങ് സെന്ററുകൾ വഴി നൽകുന്ന സംവിധാനം നിർത്തലാക്കും. ദുബായ് താമസ കുടിയേറ്റ വകുപ്പിന് കീഴിലെ, സേവന വിഭാഗമായ അമർ സർവീസ് വഴിയാണ് ഇനി ഇത്തരം വീസകൾക്ക് അപേക്ഷിക്കേണ്ടത്. എല്ലാ സേവനങ്ങളും ഒരുസ്ഥലത്തുതന്നെ ലഭ്യമാക്കുകയാണ് ഇതുവഴി അധികൃതർ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി, ദുബായ് നഗരത്തിൽ വീസ അപേക്ഷകൾക്ക് മാത്രമായി പുതിയ കേന്ദ്രങ്ങൾ തുറക്കും. ആദ്യ ഘട്ടത്തിൽ 25 കേന്ദ്രങ്ങളാണ് തുറക്കുന്നത്.  ദുബായിൽ മാത്രം അറുനൂറോളം ടൈപ്പിങ് സെന്ററുകളാണ് നിലവിലുള്ളത്. ഈ മേഖലയിൽ ജോലി ചെയ്യുന്നവരിൽ ഭൂരിഭാഗവും മലയാളികളുമാണ്.

Social Icons Share on Facebook Social Icons Share on Google +