വാനാക്രൈ : പ്രതിരോധിക്കാനുള്ള മാർഗങ്ങളും വിദഗ്ധ ഉപദേശങ്ങളുമായി കേരളാ പോലീസ്

ലോകത്തെ ഞെട്ടിച്ച വാനാക്രൈ റാൻസംവെയർ ആക്രമണത്തിനെ പ്രതിരോധിക്കാനുള്ള മാർഗങ്ങളും വിദഗ്ധ ഉപദേശങ്ങളുമായി കേരളാ പോലീസ് സൈബർ ഡോമിന്റെ ഒരു വിഭാഗമായ റാൻസംവെയർ സ്‌കൂൾ രംഗത്ത്. റാൻസംവെയറുകളെക്കുറിച്ചുള്ള പഠനമാണ് സ്‌കൂൾ പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്.

കേരളാ പോലീസ് സൈബർഡോമിന്റെ ഒരു വിഭാഗമാണ് റാൻസംവെയർ സ്‌കൂൾ. റാൻസംവെയറിനെക്കുറിച്ചുള്ള അനാലിസിസ്, റിസേർച്ച്, റാൻസം വെയറിനെ എങ്ങനെ പ്രതിരോധിക്കാം എന്നിവയിലാണ് സ്‌കൂളിന്റെ പ്രവർത്തനം പ്രധാനമായും കേന്ദ്രീകരിക്കുന്നത്. ലോകത്തെ ഞെട്ടിച്ച റാൻസംവെയർ ആക്രമണമാണ് കഴിഞ്ഞ വെള്ളിയാഴ്ച നടന്നത്. ഈ ആക്രമണത്തിന് ശേഷം റാൻസംവെയർ സ്‌കൂൾ നടത്തിയ പഠനത്തിലൂടെ വ്യക്തമായ കാര്യങ്ങൾ പൊതുജനങ്ങൾക്കും കമ്പനികൾക്കുമായി സ്‌കൂൾ പ്രചരിപ്പിക്കുന്നു. റാൻസംവെയർ വയറസുകൾ കംപ്യൂട്ടറിലേക്ക് നുഴഞ്ഞു കയറി ഫയലുകളുടെ നിയന്ത്രണം ഏറ്റെടുക്കുകയും തുറന്നു കിട്ടാൻ മോചനദ്രവ്യം ആവശ്യപ്പെടുകയും ചെയ്യുന്ന ഇത്തരം ദുഷ് പ്രോഗ്രാമുകളെ എങ്ങനെ പ്രതിരോധിക്കാമെന്നും എന്തെല്ലാം മുൻകരുലുകളെടുക്കണം, എന്തൊക്കെ ചെയ്യാം, എന്തൊക്കെ ചെയ്യരുത് തുടങ്ങിയ കാര്യങ്ങളിലെല്ലാം വ്യക്തമായ അവബോധം റാൻസംവെയർ സ്‌കൂൾ നമുക്ക് നൽകുന്നു.

സോഷ്യൽ മീഡിയ, മാധ്യമങ്ങൾ, മറ്റ് ഇന്റർനെറ്റ് സംവിധാനങ്ങൾ തുടങ്ങിയവ വഴിയാണ് സ്‌കൂൾ ഇത് പ്രചരിപ്പിക്കുന്നത്.

Social Icons Share on Facebook Social Icons Share on Google +