പി.വി. സിന്ധു ഇനി ഡെപ്യൂട്ടി കളക്ടർ

റിയോ ഒളിമ്പിക്‌സ് വെള്ളി മെഡൽ ജേതാവ് പി.വി. സിന്ധു ഇനി ഡെപ്യൂട്ടി കളക്ടർ. ആന്ധ്ര സർക്കാർ വാഗ്ദാനം ചെയ്ത ജോലി താരം സ്വീകരിച്ചതായാണ് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്. സിന്ധുവിന്റെ അമ്മ ഇക്കാര്യം സ്ഥിരീകരിച്ചതായും റിപ്പോർട്ട് പറയുന്നു.

സിന്ധുവിന് ജോലി നൽകുന്നതിനായി ആന്ധ്ര പി.എസ്.സി. നിയമത്തിൽ അവശ്യം വേണ്ടുന്ന ഭേദഗതി ഇന്ന് ചേർന്ന പ്രത്യേക യോഗം വരുത്തുകയായിരുന്നു. ഗവർണർ ഇ.എസ്.എൽ. നരസിംഹൻ ഭേദഗതിയ്ക്ക് അംഗീകാരം നൽകിയാൽ ഒരാഴ്ചയ്ക്കകം സിന്ധുവിന് നിയമന ഉത്തരവ് ലഭിക്കും.

ജോലിയ്ക്ക് പുറമേ 3 കോടി രൂപ ക്യാഷ് അവാർഡും വീടിനായി അമരാവതിയിൽ 3000 സ്വകയർ ഫീറ്റ് സ്ഥലവും സർക്കാർ വാഗ്ദാനം ചെയ്തിരുന്നു.

ഭാരത് പെട്രോളിയം കോർപ്പറേഷനിൽ അസിസ്റ്റന്റ് മാനേജരാണ് ഇപ്പോൾ പി.വി. സിന്ധു. ഡെപ്യൂട്ടി കളക്ടർ പദവിയിലേയ്ക്ക് സിന്ധു എത്തുമ്പോൾ അത് രാജ്യത്തെ കായിക താരങ്ങൾക്കുള്ള ബഹുമതി കൂടിയാണ്.

Topics:
Social Icons Share on Facebook Social Icons Share on Google +