കേരളത്തിലെ റബര്‍ ബോര്‍ഡ് ഓഫീസുകള്‍ പൂട്ടാനുള്ള നീക്കം കേന്ദ്രസര്‍ക്കാര്‍ ഊര്‍ജ്ജിതമാക്കി

കേരളത്തിലെ റബര്‍ ബോര്‍ഡ് ഓഫീസുകള്‍ പൂട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം ഊര്‍ജ്ജിതമാക്കി. സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടിയാണ് നടപടി. സബ്സിഡികള്‍ പൂര്‍ണ്ണമായും നിര്‍ത്തലാക്കാനും തീരുമാനിച്ചിട്ടുണ്ട്. വിലയിടിവിന്റെ കാലത്ത് റബര്‍ ബോര്‍ഡ് പൂട്ടാനുള്ള നീക്കം കര്‍ഷകര്‍ക്ക് കനത്ത തിരിച്ചടിയാകും.

രാജ്യത്ത് ആകെ 44 റബര്‍ ബോര്‍ഡ് ഓഫീസുകളാണ് ഉള്ളത്. ഇതില്‍ 26 എണ്ണം കേരളത്തിലാണ്. ഇത് 14 എണ്ണമായി കുറയ്ക്കാനുള്ള ശ്രമമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്. എറണാകുളത്തേയും കോതമംഗലത്തയും മേഖല ഓഫീസുകള്‍ കഴിഞ്ഞ ദിവസം അടച്ചു പൂട്ടിയിരുന്നു. കോട്ടയത്തെ ഓഫീസും ഉടന്‍ പൂട്ടാനാണ് നീക്കം. ഇതിന്റെ ഭാഗമായി ഉദ്യോഗസ്ഥരെ ദക്ഷിണേന്ത്യയിലെ ഓഫീസുകളിലേക്ക് സ്ഥലം മാറ്റി തുടങ്ങി. കോട്ടയത്തെ ഓഫീസിന്റെ പ്രവര്‍ത്തനം ചങ്ങനാശേരിയിലെ ഓഫീസുമായി ലയിപ്പിച്ചു. കാസര്‍ക്കോട്, മണ്ണാര്‍കാട്, തലശേരി, ഈരാറ്റുപേട്ട തിരുവനന്തപുരം, ശ്രീകണ്ഠാപുരം എന്നീ ഓഫീസുകളും അടച്ചുപൂട്ടും.

സബ്സിഡി പൂര്‍ണ്ണമായും നിര്‍ത്താലാക്കാനാണ് സർക്കാരിന്റെ തീരുമാനം. ഇത് കര്‍ഷകരുടെ ദുരിതം ഇരട്ടിയാക്കും.

നിലവിൽ റബർ ബോർഡിന് കീഴിലാണ് റബർ ഉല്പാദക സൌസൈറ്റികള്‍ പ്രവര്‍ത്തിക്കുന്നത്. അതു കൊണ്ട് തന്നെ വിലസ്ഥിരത ഫണ്ട് അടക്കമുള്ള കാര്യങ്ങൾ അവതാളത്തിലാകും. മേഖല ഓഫീസുകള്‍ പൂട്ടുന്നതിന്റെ ഭാമായി 2015 മുതല്‍ സബ്സിഡി അപേക്ഷകള്‍ സ്വീകരിക്കുന്നത് അവസാനിപ്പിച്ചിരുന്നു. വില തകര്‍ച്ച നേരിടുന്ന കാലയളവില്‍ ഉണ്ടായ ഈ നടപടി കര്‍ഷകർക്ക് കനത്ത തിരിച്ചയാകുമെന്നാണ് വിലയിരുത്തല്‍.

Social Icons Share on Facebook Social Icons Share on Google +