സ്‌കൈ ഡൈവിംഗിനും ഇനി ഡ്രോണുകൾ… ഇൻഗുസ് ആദ്യ ഡ്രോൺ ഡൈവർ

വിമാനത്തിൽനിന്ന് ചാടി പാരച്യൂട്ടിന്റെ സഹായത്തോടെ താഴ്ന്നിറങ്ങുന്ന സ്‌കൈ ഡൈവിങ്ങിന് പ്രേമികളേറെയാണ്. കുറച്ചധികം പണം ചെലവാകുമെന്നതാണ് ഈ വിനോദത്തിനുള്ള തടസ്സം. ഇതിന് പരിഹാരമായി എത്തിയിരിക്കുകയാണ് ലാത്വിയയിലെ സ്വകാര്യ സ്ഥാപനം.

ഡ്രോണുകൾ എന്നറിയപ്പെടുന്ന ആളില്ലാ വിമാനങ്ങൾ ഉപയോഗിച്ച് സ്‌കൈ ഡൈവിങ് നടത്താനുള്ള അവസരമാണ് ഇവർ ഒരുക്കിയിരിക്കുന്നത്. ആദ്യമായി ഡ്രോൺ ഡൈവിങ് നടത്തിയതിന്റെ നേട്ടവും ഇതോടൊപ്പം കമ്പനി സ്വന്തമാക്കി. കഴിഞ്ഞ വെള്ളിയാഴ്ച ലാത്വിയയിലെ മലി മേഖലയിലായിരുന്നു ലോകത്തെ ആദ്യത്തെ ഡ്രോൺ ഡൈവിങ് നടന്നത്. 28 പ്രൊപ്പല്ലറുകൾ ഉപയോഗിച്ചുള്ള എയറോൻസ് എന്ന ആളില്ലാവിമാനമാണ് ഇതിനായി ഉപയോഗിച്ചത്. 23 ലക്ഷമാണ് ഇതിന്റെ ഏകദേശ വില. ബാറ്ററി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഇവന് 200 കിലോ വരെ ഭാരം ഉയർത്താനുമാകും.

1,082 അടി ഉയരത്തിൽ നിന്ന് ചാടിയ സ്‌കൈ ഡൈവറായ ഇൻഗുസ് അഗസ്റ്റ്കൽൻസ് ആണ് ആദ്യ ഡ്രോൺ ഡൈവർ എന്ന പദവി സ്വന്തമാക്കിയത്. ഡ്രോണിൽ പ്രത്യേകമൊരുക്കിയ കൈപ്പിടിയോടുകൂടിയ സംവിധാനത്തിൽ തൂങ്ങിക്കിടന്നാണ് ഇൻഗുസ് 1,082 അടി ഉയരത്തിലെത്തിയത്. ആളില്ലാ വിമാനങ്ങളുടെ പ്രാധാന്യം ജനങ്ങളിലെത്തിക്കുക എന്നതാണ് ഇതുകൊണ്ട് ലക്ഷ്യമിട്ടതെന്ന് എയറോൻസ് വക്താവ് പറഞ്ഞു.

ഡ്രോണുകൾ എന്നറിയപ്പെടുന്ന ആളില്ലാ വിമാനങ്ങൾ ഉപയോഗിച്ച് സ്‌കൈ ഡൈവിങ് നടത്താനുള്ള അവസരമാണ് ഇവർ ഒരുക്കിയിരിക്കുന്നത്.

ആദ്യമായി ഡ്രോൺ ഡൈവിങ് നടത്തിയതിന്റെ നേട്ടവും ഇതോടൊപ്പം കമ്പനി സ്വന്തമാക്കി. കഴിഞ്ഞ വെള്ളിയാഴ്ച ലാത്വിയയിലെ മലി മേഖലയിലായിരുന്നു ലോകത്തെ ആദ്യത്തെ ഡ്രോൺ ഡൈവിങ് നടന്നത്. 28 പ്രൊപ്പല്ലറുകൾ ഉപയോഗിച്ചുള്ള എയറോൻസ് എന്ന ആളില്ലാവിമാനമാണ് ഇതിനായി ഉപയോഗിച്ചത്. 23 ലക്ഷമാണ് ഇതിന്റെ ഏകദേശ വില. ബാറ്ററി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഇവന് 200 കിലോ വരെ ഭാരം ഉയർത്താനുമാകും.

1,082 അടി ഉയരത്തിൽ നിന്ന് ചാടിയ സ്‌കൈ ഡൈവറായ ഇൻഗുസ് അഗസ്റ്റ്കൽൻസ് ആണ് ആദ്യ ഡ്രോൺ ഡൈവർ എന്ന പദവി സ്വന്തമാക്കിയത്. ഡ്രോണിൽ പ്രത്യേകമൊരുക്കിയ കൈപ്പിടിയോടുകൂടിയ സംവിധാനത്തിൽ തൂങ്ങിക്കിടന്നാണ് ഇൻഗുസ് 1,082 അടി ഉയരത്തിലെത്തിയത്. ആളില്ലാ വിമാനങ്ങളുടെ പ്രാധാന്യം ജനങ്ങളിലെത്തിക്കുക എന്നതാണ് ഇതുകൊണ്ട് ലക്ഷ്യമിട്ടതെന്ന് എയറോൻസ് വക്താവ് പറഞ്ഞു.

Social Icons Share on Facebook Social Icons Share on Google +