ദേശീയപാത താഴെ ചേളാരിയിൽ കെ.എസ്.ആർ.ടി.സി ബസ് കാറിലിടിച്ചു 2 സ്ത്രീകൾ മരിച്ചു

ദേശീയപാത താഴെ ചേളാരിയിൽ കെ.എസ്.ആർ.ടി.സി ബസ് കാറിലിടിച്ചു 2 സ്ത്രീകൾ മരിച്ചു. ആറു പേർക്ക് പരുക്കേറ്റു.ഇന്ന് രാവിലെയാണ് അപകടം.

കോഴിക്കോട് നിന്നും ഏർണാകുളത്തേക്ക് പോകുകയായിരുന്ന കെ എസ് ആർ ടി സി ബസും തൃശൂരിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. കാർ യാത്രികരായ 2 സ്ത്രീകളാണ് മരിച്ചത്.

പരുക്കേറ്റ 3 പുരുഷന്മാരും ഒരു സ്ത്രീയും 2 കുട്ടികളും കോഴിക്കോട് ആശുപത്രിയിൽ ചികിത്സയിലാണ്.

കാർ പൂർണ്ണമായും തകർന്നു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.

Social Icons Share on Facebook Social Icons Share on Google +