വീഴ്ചകളുടെ ഒരു വർഷം : ലോ അക്കാദമി വിഷയത്തിൽ ഒളിച്ച് കളി തുടരുന്നു

പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു സർക്കാർ ഒന്നാം വർഷത്തിലേക്ക് കടക്കുമ്പോൾ ലോ അക്കാദമി വിഷയത്തിൽ ഇപ്പോഴും ഒളിച്ച് കളി തുടരുകയാണ്. അക്കാദമിയുടെ ഭൂമി ഏറ്റെടുക്കൽ നടപടികൾ സർക്കാർ ഇപ്പോൾ അവസാനിപ്പിച്ച മട്ടാണ്. ലോ അക്കാദമിയുടെ ഭൂമിയും കെട്ടിടങ്ങളും തിരിച്ച് പിടിക്കണമെന്ന റിവന്യും പ്രിൻസിപ്പൾ സെക്രട്ടറിയുടെ റിപ്പോർട്ടിൻമേൽ നിയമമോപദേശം തേടിയിട്ട് മൂന്ന് മാസമായിട്ടും ഇതുവരെ നടപടി ഉണ്ടായിട്ടില്ല.

ലോ അക്കാദമി മാനേജ് മെന്റിന്റെ ഭാഗത്ത് നിയമ ലംഘനം നടന്നിട്ടുണ്ടെന്നും ചട്ടം ലംഘിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയ ഭൂമി ഉൾപ്പെടെ തിരിച്ച് പിടിക്കണം എന്നുമായിരുന്നു റവന്യു പ്രിൻ സിപ്പൾ സെക്രട്ടറി പി.എച്ച് കുര്യൻ സർക്കാരിന് നൽകിയ റിപ്പോർട്ട്. ശക്തമായ നടപടിയുമായി മുന്നോട്ട് പോകുമെന്ന് പ്രഖ്യാപിച്ച റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ റിപ്പോർട്ട് നിയമോപദേശത്തിനായി നിയമ വകുപ്പിന് കൈമാറുകയും ചെയ്തു. എന്നാൽ മൂന്ന് മാസമായിട്ടും നിയമ വകുപ്പ് ഇതുവരെ മറുപടി നൽകിയിട്ടില്ല. ഇക്കാര്യത്തിൽ റവന്യും വകുപ്പിന്റെ ഭാഗത്ത് നിന്നും കാര്യമായ ഇടപെടൽ ഉണ്ടായില്ല എന്നതാണ് വസ്തുത. 1984 ലാണ് ലോ അക്കാദമിക്ക് സർക്കാർ ഭൂമി അനുവദിച്ചത്. അതിന് ശേഷം ഭരണ സമിതിയിൽ നിന്നും നാരായണൻ നായരുടെ നേതൃത്വത്തിലുള്ള മാനേജ്‌മെന്റ് സർക്കാർ പ്രതിനിധികളെ ഒഴിവാക്കി അക്കാദമി കുടുംബസ്വത്താക്കി മാറ്റി. എന്നാൽ ബൈലോ ഭേദഗതി ചെയ്ത്തിൽ അപാകതയിലെലന്നാണ് ഇതേ ക്കുറിച്ച് അന്വേഷിച്ച രജിസ്‌ട്രേഷൻ ഐ. ജി സർക്കാരിന് റിപ്പോർട്ട് നൽകിയിരിക്കുന്നത്. രജിസ്‌ട്രേഷൻ വകുപ്പും ക്ലീൻ ചിറ്റ് നൽകിയതോടെ അക്കാദമിയുടെ ഭൂമി ഏറ്റെടുക്കൽ നടപടികൾ റവന്യു വകുപ്പ് ഉപേക്ഷിച്ച് മട്ടാണ്. പ്രിൻസിപ്പൾ ആയിരിക്കെ ലഷ്മിനായർ വിദ്യാർത്ഥിനിയെ ജേതിപ്പേര് വിളിച്ച് ആക്ഷേപിച്ച് എന്ന പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിലും അക്കാദമി മാനേജ് മെന്റ് കള്ളപ്പണം മാറിയെടുത്തു എന്ന പരാതിയിലും അന്വേഷണം എങ്ങുമെത്തിയിട്ടില്ല. തുടക്കം മുതൽ മുഖ്യമന്ത്രിയും സി.പി.എമ്മും ലോ അക്കാദമി മാനേജ്‌മെന്റിന് അനുകൂമായിരുന്നു.അതേസമയം ലോ അക്കാദമി വിഷയത്തിൽ ഒരു വിട്ട് വീഴ്ചക്ക് തയ്യാറെല്ലെന്നായിരുന്നു സി.പി.ഐ യുടെയും റവന്യു വകുപ്പിന്റെയും നിലപാട്. എന്നാൽ തുടക്കത്തിലെ ആവേശം ഇപ്പോൾ സി. പി.ഐക്കോ റവന്യും മന്ത്രി ഇ. ചന്ദ്രശേഖരനോ ഇല്ല എന്നതാണ് യാഥാർത്ഥ്യം

Social Icons Share on Facebook Social Icons Share on Google +