കോട്ടയത്ത് വീണ്ടും കേരളാ കോൺഗ്രസ്സ് – സി പി എം അവിശുദ്ധ കൂട്ടുകെട്ട്

കോട്ടയത്ത് വീണ്ടും കേരളാ കോൺഗ്രസ്സ് സി പി എം അവിശുദ്ധ കൂട്ടുകെട്ട്. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി തെരഞ്ഞെടുപ്പിലാണ് കേരളാ കോൺഗ്രസ്സ് സിപിഎമ്മുമായി കൈ കോർത്തത്. മാണിയുടെ കപട മുഖം അഴിഞ്ഞു വീണെന്ന് കോൺഗ്രസ്സ് ജില്ലാ നേതൃത്വം വ്യക്തമാക്കി.

കോട്ടയം ജില്ലാപഞ്ചായത്തിലെ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിലാണ് കേരള കോൺഗ്രസ് സിപിഎമ്മുമായി കൈകോർത്തത്. സിപിഎം പിന്തുണയോടെ കേരള കോൺഗ്രസിലെ സെബാസ്റ്റ്യൻ കുളത്തുങ്കൽ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടു.

എട്ടിനെതിരെ 12 വോട്ടുകൾക്ക് യുഡിഎഫിലെ ലിസമ്മ ബേബിയാണ് പരാജയപ്പെടുത്തിയത്. സിപിഐ പ്രതിനിധി വിട്ടു നിന്നപ്പോൾ പി.സി.ജോർജ് അനുകൂലി വോട്ട് അസാധുവാക്കി. വീണ്ടും സിപിഎം പിന്തുണ സ്വീകരിച്ചതിലൂടെ കെ.എം.മാണിയുടെ കപട മുഖം പുറത്തുവന്നെന്ന് കോട്ടയം ഡിസിസി പ്രസിഡന്‍റ് ജോഷി ഫിലിപ് പറഞ്ഞു.

സിപിഎമ്മുമായി കൂട്ട് ചേർന്നത് വരും ദിവസങ്ങളിൽ കേരള കോൺഗ്രസ്സിൽ കടുത്ത രാഷ്ട്രീയ പ്രതിസന്ധിക്കാവും വഴിവെയ്ക്കുക

Social Icons Share on Facebook Social Icons Share on Google +