കൊച്ചി മെട്രോയുടെ ഉദ്ഘാടനം ഈ മാസം 30ന് ആലുവയിൽ

മന്ത്രിസഭയുടെ ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കൊച്ചി മെട്രോയുടെ ഉദ്ഘാടനം ഈ മാസം 30ന് ആലുവയിൽ നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എത്താൻ സാധിക്കുന്നില്ലെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. പ്രധാനമന്ത്രിക്ക് വരാൻ സാധിക്കുന്നില്ലെങ്കിൽ ഉദ്ഘാടനം അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകാൻ ആവില്ലെന്നും കടകംപള്ളി വ്യക്തമാക്കി.

അതേസമയം, പ്രധാന മന്ത്രി വിദേശ പര്യടനത്തിന് പോകുന്ന സമയത്ത് കൊച്ചി മെട്രോയുടെ ഉദ്ഘാടനം നിശ്ചയിച്ചത് വിവാദമായിരിക്കുകയാണ്.

Topics:
Social Icons Share on Facebook Social Icons Share on Google +