കൊച്ചി മെട്രോയുടെ ഉത്ഘാടനം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള സംഘട്ടനമാക്കി മാറ്റരുതെന്ന് പ്രൊഫ. കെ. വി. തോമസ് എംപി

കൊച്ചി മെട്രോയുടെ ഉത്ഘാടനം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള സംഘട്ടനമാക്കി മാറ്റരുതെന്ന് പ്രൊഫ. കെ. വി. തോമസ് എംപി. സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന് തന്നെ കൊച്ചി മെട്രോ ഉത്ഘാടന ചെയ്യണമെന്ന പിടിവാശി ശരിയല്ല. പ്രധാനമന്ത്രിയെ മുഖ്യമന്ത്രി തന്നെ ക്ഷണിച്ചിരുന്ന സ്ഥിതിക്ക് അദ്ദേഹത്തിന് അസൗകര്യമുണ്ടെയെന്ന് അന്വേഷിക്കാമായിരുന്നെന്നും പ്രൊഫ. കെ. വി. തോമസ് പറഞ്ഞു.

കൊച്ചി മെട്രോയുടെ ഉത്ഘാടനം സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ സംഘര്‍ഷം ശരിയല്ലെന്നാണ് പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ ഏറെ പ്രയത്‌നിച്ച മുന്‍ കേന്ദ്രമന്ത്രിയായ പ്രൊഫ. കെ. വി. തോമസ് എം.പി. പ്രതികരിച്ചത്. വികസനത്തിന്റെ കാര്യത്തില്‍ ആരായാലും രാഷ്ട്രീയം കളിക്കരുത്. കൊച്ചി മെട്രോ പദ്ധതി എല്ലാവരുടെയും പങ്കാളിത്തമുള്ളതാണ്. 2001 ല്‍ എ.കെ. ആന്റണി മന്ത്രിസഭയുടെ കാലത്താണ് ഇ. ശ്രീധരന്‍ പദ്ധതി അവതരിപ്പിച്ചത്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് പദ്ധതി യാഥാര്‍ഥ്യമായി. നഗരവികസന മന്ത്രി കമല്‍ നാഥിന്റെയും ഡല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിതിന്റെയും സഹായം ലഭിച്ചു. മുതിര്‍ന്ന നേതാക്കളും കേന്ദ്രമന്ത്രിമാരുമായിരുന്ന എ.കെ. ആന്റണിയും വയലാര്‍ രവിയും അടക്കമുള്ളവര്‍ തടസങ്ങളെല്ലാം നീക്കി. പ്രധാനമന്ത്രിയായിരുന്ന ഡോക്ടര്‍ മന്‍മോഹന്‍ സിംഗാണ് ഉത്ഘാടനം നിര്‍വഹിച്ചത്. വലിയ സാമ്പത്തിക സഹായവും കേന്ദ്രത്തില്‍ നിന്ന് പദ്ധതിക്കായി ലഭിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയെ മുഖ്യമന്ത്രി തന്നെ ഉത്ഘാടനത്തിന് ക്ഷണിച്ചിരുന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ അസൗകര്യം കൂടി തീയതി പ്രഖ്യാപിച്ചപ്പോള്‍ അന്വേഷിക്കാമായിരുന്നെും പ്രൊഫ. കെ. വി. തോമസ് ചൂണ്ടിക്കാട്ടി.
ബൈറ്റ്
കൊച്ചി മെട്രോയുടെ ക്രെഡിറ്റ് ജനങ്ങള്‍ക്കാണ്. ഇതിനുവേണ്ടി ആരും മത്സരിക്കേണ്ടതില്ലെന്നും കെ. വി. തോമസ് പറഞ്ഞു.

Social Icons Share on Facebook Social Icons Share on Google +