ഷാരൂഖ് ഖാൻ അവതാരകനെ കൈകാര്യം ചെയ്യുന്ന വീഡിയോ പുറത്ത്

റിയാലിറ്റി ഷോയ്ക്കിടെ നിയന്ത്രണം വിട്ട ഷാരൂഖ് ഖാനും സഹമത്സരാർത്ഥിയായ യുവതിയും അവതാരകനെ കൈകാര്യം ചെയ്യുന്ന വീഡിയോ പുറത്ത്. ബോളിവുഡിലെ കിംഗ് ഖാൻ ഈജിപ്ത്യൻ ടെലിവിഷൻ ചാനലിന്റെ റിയാലിറ്റി ഷോക്കിടെയാണ് നിയന്ത്രണം വിട്ട് പെരുമാറിയത്.

സെലിബ്രിറ്റികളെയും പ്രശസ്തരെയും ഷോയിലേക്ക് ക്ഷണിച്ച് പറ്റിക്കുന്ന പരിപാടിയായ ‘റമീസ് അണ്ടർ ഗ്രൗണ്ടി’ന്റെ ചിത്രീകരണത്തിനിടെയാണ് നിയന്ത്രണം വിട്ട ഷാരൂഖ് അവതാരകനെ കൈകാര്യം ചെയ്തത്. ഈജിപ്തിലെ പ്രശസ്തമായ റിയാലിറ്റി ഷോയാണ് ‘റമീസ് അണ്ടർ ഗ്രൗണ്ട്’. മരുഭൂമിയിലെ ചതുപ്പിൽ ഷാരൂഖ് ഖാനെയും സഹ മത്സരാർത്ഥികളെയും വീഴ്ത്തിയ ശേഷം ഭീകര ജീവിയുടെ വേഷത്തിലെത്തി പേടിപ്പിക്കുകയയിരുന്നു. –
എന്നാൽ ചതുപ്പിൽ കുടുങ്ങിയ ഷാരൂഖിന് മത്സരം തീരെ പിടിച്ചില്ല. അവതാരകനായ റമീസ് ഗലാൽ നൽകിയ കയറിൽ പിടിച്ച് പുറത്തെത്തിയ താരം റമീസിനെ ആക്രമിക്കുകയായിരുന്നു. റമീസിനെ വലിച്ച് നിലത്തിട്ട താരം തല്ലാൻ ശ്രമിക്കുകയും കാലിൽ പിടിച്ച് വലിക്കുകയും ചെയ്തു
തമാശ രൂപേണ ചെയ്തതാണെന്നും ക്ഷമ ചോദിക്കുന്നതായും അവതാരകൻ പറഞ്ഞെങ്കിലും ഷാരൂഖിന്റെ ‘കലിപ്പ്’ അടങ്ങിയിരുന്നില്ല. ഇതിനിടയിൽ അവതാരകൻ താരത്തിന്റെ കാലു പിടിക്കുക വരെ ചെയ്യുന്നുണ്ട്.
മറ്റൊരു വനിതാ മത്സരാർത്ഥിയാകട്ടെ വലിച്ച് കരയിൽ കയറ്റിയ ഉടൻ തന്നെ അവതാരകനെ അക്രമിക്കുകയായിരുന്നു. നിലത്ത് കിടന്നായിരുന്നു ഇവരുടെ പരാക്രമം. ഇവരോടും അവതാരകൻ ക്ഷമ പറയുന്നത്.

Social Icons Share on Facebook Social Icons Share on Google +