ഷെവർലെ സ്റ്റോക്ക് തീർക്കാൻ വൻ ഓഫറുകളുമായി രംഗത്ത്

അമേരിക്കൻ വാഹനനിർമാതാവായ ഷെവർലെ സ്റ്റോക്ക് തീർക്കാൻ വൻ ഓഫറുകളുമായി രംഗത്ത്. നിലവിലെ ഡിസ്‌കണ്ട് ഓഫറുകൾ ഇനിയും വർദ്ദിക്കുമെന്നാണ് റിപ്പോർട്ട്.

ഇന്ത്യയിൽ നിന്നു പിൻവാങ്ങിയതു വലിയ വാർത്തയായിരുന്നു. വിപണിയിൽ ഏറെ ആശയകുഴപ്പങ്ങൾ സൃഷ്ടിച്ചായിരുന്നു കമ്പനിയുടെ പിൻമാറ്റ പ്രഖ്യാപനം. പ്രത്യേകിച്ചും, ഷെവർലെ ഉപഭോക്താക്കൾക്ക്. ഡിസംബറോടെ വിപണിയിൽ നിന്നു പിൻമാറുന്ന കമ്പനി വിറ്റുപോകാത്ത വാഹനങ്ങൾക്കു വൻ ഓഫറുകളാണ് നൽകുന്നത്. ചെറു കാറായ ബീറ്റിന് 1 ലക്ഷം രൂപ കിഴിവ് നൽകുമ്പോൾ പ്രീമിയം സെഡാനായ ക്രൂസിന് 4 ലക്ഷം വരെയാണ് വിലക്കുറവ്.
നിലവിലെ ഡിസ്‌കൗണ്ടുകൾ വീണ്ടും ഉയർന്നേക്കുമെന്നാണു ഡീലർഷിപ്പുകളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ. ബീറ്റിലെ എല്ലാ മോഡലിനും ഒരു ലക്ഷം മുതലും ക്രൂസിന് 4 ലക്ഷം മുതൽ എസ്യുവിയായ ട്രെയിൽബ്ലേസറിന് 4 ലക്ഷം മുതലുമാണ് കമ്പനി നൽകുന്ന ഡിസ്‌കൗണ്ടുകൾ. ഡിസംബറിനു മുമ്പ് വാഹനങ്ങളെല്ലാം തന്നെ വിറ്റുതീർക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമായാണു കമ്പനി വൻ ഓഫറുകൾ നൽകുന്നത്. കമ്പനി ഇന്ത്യൻ വിപണിയിൽ നിന്ന് പിൻമാറിയാലും സർവീസ് നെറ്റ്വർക്കുകൾ ഉണ്ടായിരിക്കുമെന്ന ഉറപ്പാണു ഷെവർലെ ഉപഭോക്താക്കൾക്കു നൽകുന്നത്.
ഇന്ത്യയിൽ നിന്നുള്ള പിൻമാറ്റം പ്രഖ്യാപിച്ചു കൊണ്ടു പുറത്തിറക്കിയ പത്രക്കുറിപ്പിൽ ഇന്ത്യയിൽ തുടരുന്ന സർവീസ് നെറ്റ്വർക്കുകളെക്കുറിച്ചുള്ള കമ്പനിയുടെ പദ്ധതി ജനറൽ മോട്ടോഴ്സ് വ്യക്തമാക്കിയിരുന്നു. പ്രധാന നഗരങ്ങളിലെല്ലാം സർവീസ് സെന്ററുകളുണ്ടാകും എന്നാണ് അറിയിപ്പ്. ഇന്ത്യയിൽ നിർമ്മിച്ച് കയറ്റുമതി ചെയ്യുന്ന വാഹനങ്ങളുടെ സ്പെയർ പാർട്സുകൾക്ക് ലഭ്യതകുറവുണ്ടാവില്ല എന്നു കരുതാം. എന്നാൽ ഈ വാഹനങ്ങളുടെ വിൽപന രാജ്യാന്തര വിപണിയിൽ നിന്നു പിൻവലിക്കുകയോ പുതിയ മോഡലുകൾ പുറത്തിറക്കുകയോ ചെയ്താൽ സ്പെയർ പാർട്സുകളുടെ ലഭ്യത കുറയാം.

https://www.youtube.com/edit?o=U&video_id=-qtvBrZnXWk

Social Icons Share on Facebook Social Icons Share on Google +