ബാഹുബലിയിലെ ടൈറ്റിൽ ഗാനത്തെ ഏറ്റെടുത്ത് പ്രേക്ഷകർ

മഹിഷ്മതിയുടെ വീരഗാഥകൾ പറയുന്ന ബാഹുബലിയിലെ ടൈറ്റിൽ ഗാനത്തെ ഏറ്റെടുത്ത് പ്രേക്ഷകർ. പുറത്തിറങ്ങി ഒരു ദിവസം പിന്നിട്ടപ്പോൾ 7 ലക്ഷത്തിലേറെ പേരാണ് ഈ ഗാനം കണ്ടു കഴിഞ്ഞത്.

ഇന്ത്യൻ സിനിമയിൽ ബാഹുബലി തീർത്ത അലയൊലികൾക്ക് ഇനിയും വിരാമമായിട്ടില്ല. ദൃശ്യ വിസ്മയത്തിലും പ്രമേയത്തിലും ആഖ്യാന രീതിയിലുമെല്ലാം സമാനതകളില്ലാത്ത കലാസൃഷ്ടിയായിരുന്നു എസ് എസ് രാജമൗലിയുടെ ബാഹുബലി. എടുത്തു പറയേണ്ടത് ചിത്രത്തിനു വേണ്ടി എംഎം കീരവാണി എന്ന സംഗീത പ്രതിഭയൊരുക്കിയ മനോഹര ഗാനങ്ങൾ. വിവിധ ഭാഷകളിൽ പുറത്തിറങ്ങിയ ഓരോ ഗാനങ്ങളും ഒന്നിനു പുറകേ ഒന്നായി ഹിറ്റ് ചാർട്ടുകളിലേക്കും പ്രേക്ഷകരുടെ ഹൃദയങ്ങളിലേക്കും കുടിയേറി. ഇപ്പോഴിത ചിത്രം പുറത്തിറങ്ങി 51 ദിവസത്തിനു ശേഷം ചിത്രത്തിന്റെ ടൈറ്റിൽ ഗാനം പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.

ഒന്നാം ഭാഗത്തിലെ ഏറ്റവും പ്രധാനപ്പെട്ട രംഗങ്ങളെ വളരെ ക്രിയാത്മകമായി കോർത്തിണക്കിയിരിക്കുകയാണ് ടൈറ്റിൽ ഗാനത്തിൽ.
മഹിഷ്മതിയെ കുറിച്ചു രാജമൗലി പറയുന്നതും യുദ്ധരംഗങ്ങളും ബാഹുബലിയെ കയ്യിലേന്തി ശിവകാമി നദിയിലൂടെ ഒഴുകി .
മറയുന്നതും കട്ടപ്പ ബാഹുബലിയെ കുത്തുന്നതും ഉൾപ്പെടെയുള്ള രംഗങ്ങളാണ് രണ്ടര മിനുട്ട് ദൈർഘ്യമുള്ള വിഡിയോയിലുള്ളത്.

പ്രഭാസും റാണാ ദഗ്ഗുബതിയും അനുഷ്‌കയും ദൃസ്യത്തിൽ മിന്നി മറയുന്നുണ്ട്.
എസ്.എസ്. രാജമൗലി തീർത്ത ബാഹുബലി എന്ന ചിത്രത്തിന്റെ ഭംഗി മുഴുവനുമുണ്ട്. കഴിഞ്ഞ ദിവസം യൂ ട്യൂബിലെത്തിയ ഗാനം ഇതിനോടകം തന്നെ ഏഴ് ലക്ഷത്തി അമ്പതിനായിരത്തിലധികം പേർ കണ്ടു കഴിഞ്ഞു. കീരവാണി തന്നെയാണ് ടൈറ്റിൽ ഗാനവും ഒരുക്കിയിരിക്കുന്നത്. കാലഭൈരവയാണ് ഗാനം ആലപിച്ചിരിക്കുന്നത്. എന്തായാലും ബാഹുബലിയുടെ സ്വാകാര്യതയിൽ നിർണായക പങ്കു വഹിച്ച മികച്ച ഗാനങ്ങളിൽ ഏറ്റവും ഒടുവിലത്തെ ഉഗാഹരണം ആയിരിക്കുകയാണ് ബാഹുബലിയിലെ ശീർഷക ഗാനവും

Social Icons Share on Facebook Social Icons Share on Google +