കാർ വിൽപ്പനയിൽ ഹോണ്ടയെ പിന്തള്ളി ടാറ്റയുടെ കുതിപ്പ്

കാർ വിൽപ്പനയിൽ ഹോണ്ടയെ പിന്തള്ളി ടാറ്റയുടെ കുതിപ്പ്. മെയ് മാസത്തിലെ ആഭ്യന്തര പാസഞ്ചർ വാഹന വിൽപ്പനയിൽ ഹോണ്ട കാർസ് ഇന്ത്യയെ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളി ടാറ്റ മോട്ടോഴ് സ് നാലാം സ്ഥാനത്തേക്ക് കയറി.

32.18 ശതമാനം വിൽപ്പന വളർച്ചയോടെ മെയ് മാസത്തിൽ ടാറ്റ മോട്ടോഴ് സ് 12,499 വാഹനങ്ങളാണ് വിറ്റത്. 13.3 ശതമാനം മാത്രം വിൽപ്പന വളർച്ച നേടിയ ഹോണ്ട കാർസ് ഇന്ത്യയ് ക്ക് 11,278 വാഹനങ്ങൾ വിൽക്കാനേ കഴിഞ്ഞുള്ളൂ. മാരുതി സുസുകി തന്നെയാണ് ഒന്നാം സ്ഥാനത്ത്.
15.10 ശതമാനം വിൽപ്പന വളർച്ചയോടെ മാരുതി സുസുകി വിറ്റത് 1,30,248 യൂണിറ്റ് വാഹനങ്ങൾ. ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ രണ്ടാം സ്ഥാനത്തും (1.59 ശതമാനം42,007 യൂണിറ്റ്), മഹീന്ദ്ര ആൻഡ് മഹീന്ദ്ര മൂന്നാം സ്ഥാനത്തുമെത്തി (3.23 ശതമാനം20,270 യൂണിറ്റ്). ഏപ്രിൽ മാസത്തിൽ ഹോണ്ട നാലാം സ്ഥാനത്തായിരുന്നു. മെയ് മാസമെത്തിയപ്പോൾ ടാറ്റ മോട്ടോഴ് സ് ഹോണ്ടയെ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളി. ടാറ്റ ടിയാഗോ, ടിഗോർ, ഹെക് സ എന്നീ മോഡലുകളുടെ വമ്പിച്ച ഡിമാൻഡാണ് വിൽപ്പന വളർച്ച സംബന്ധിച്ച പാസഞ്ചർ വാഹന നിർമ്മാതാക്കളുടെ പട്ടികയിൽ മെയ് മാസത്തിൽ ടാറ്റ മോട്ടോഴ് സിന് സ്ഥാനക്കയറ്റം നൽകിയത്.
അതേസമയം രാജ്യത്ത് പാസഞ്ചർ വാഹനങ്ങളുടെ വിൽപ്പന വളർച്ചയിൽ ഇടിവ് തട്ടി. മെയ് മാസത്തിൽ 8.63 ശതമാനമാണ് പാസഞ്ചർ വാഹന സെഗ് മെന്റിലെ വിൽപ്പന വളർച്ച. ഏപ്രിൽ മാസത്തിൽ കൈവരിച്ച 14.68 ശതമാനമെന്ന ഇരട്ടയക്കത്തിൽനിന്ന് കാര്യമായി പിന്നോക്കം പോയതായി സിയാം കണക്കുകൾ വ്യക്തമാക്കുന്നു. ഏഴാം ശമ്പള കമ്മീഷൻ അനുസരിച്ചുള്ള കുടിശ്ശിക കൊടുത്തുതീർത്തതാണ് ഏപ്രിൽ മാസത്തിൽ വിൽപ്പന വളർച്ച ഇരട്ടയക്കത്തിലെത്താൻ ഒരു കാരണമെന്ന് സിയാം അധികൃതർ പറഞ്ഞു.
നോട്ട് അസാധുവാക്കലിനുശേഷം ലൈറ്റ് കൊമേഴ് സ്യൽ വാഹനങ്ങൾ കൂടാതെ പാസഞ്ചർ വാഹന സെഗ് മെന്റിലും ഇരുചക്ര വാഹന സെഗ്മെന്റിലും നല്ല വിൽപ്പന വളർച്ചയാണ് പ്രകടമായതെന്ന് സിയാം ഡയറക് ടർ ജനറൽ വിഷ് ണു മാഥുർ വ്യക്തമാക്കി.

Social Icons Share on Facebook Social Icons Share on Google +