ജൂൺ മുപ്പത് മുതൽ ചില ഫോണുകളിൽ വാട്ട്സ്ആപ്പ് സേവനം നിർത്തിവെക്കുന്നു

ജൂൺ മുപ്പത് മുതൽ ചില ഫോണുകളിൽ വാട്ട്സ്ആപ്പ് സേവനം നിർത്തിവെക്കുന്നു. ബ്ലാക്ക് ബെറിയിലും , നോക്കിയ ഫോണുകളിലുമാണ് വാട്‌സ് ആപ്പ് പ്രവർത്തനം നിർത്തി വയ്കുന്നത്.

ബ്ലാക്ക് ബെറി ഓപ്പറേറ്റിങ് സിസ്റ്റം, നോക്കിയ ഏസ്60 എന്നീ ഫോണുകളിലാണ് ജൂൺ മുപ്പത് മുതൽ വാട്സ്ആപ്പ് പ്രവർത്തനം നിർത്തി വെയ്ക്കുന്നത്. വാട്സ്ആപ്പിൽ വരുത്തുന്ന പുതിയ മാറ്റങ്ങൾ ഉൾക്കൊള്ളാൻ ഈ ഫോണുകൾക്ക് കപ്പാസിറ്റി ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്പനിയുടെ തീരുമാനം.

ഐഒഎസ് 6, വിൻഡോസ് 7 എന്നിവയിൽ പ്രവർത്തിക്കുന്ന മൊബൈലുകളിൽ ബ്ലാക്ക്‌ബെറി 10, ബ്ലാക്ക്‌ബെറി ഒഎസ്, നോക്കിയ ഒഎസ്, നോക്കിയ സിംബയിൻ, നോക്കിയ ട40 എന്നിവയിൽ പ്രവർത്തനം നിർത്തി വെയ്ക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. പഴയ സ്മാർട്ട് ഫോണുകളിൽ വാട്സ്ആപ്പ് പ്രവർത്തിക്കില്ലെന്ന നേരത്തെ പരാതിഉയർന്നിരുന്നു. വാട്‌സ്ആപ്പിന്റെ പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുന്ന വാബ് ബീറ്റ് ഇൻഫോം സൈറ്റ് വാട്‌സ്ആപ്പ് പുതിയ ഫീച്ചർ ഉടൻ ഇറക്കുമെന്ന് സൂചന നൽകിയിരുന്നു.

അയച്ച സന്ദേശങ്ങൾ തിരിച്ചെടുക്കാനുള്ള ഫീച്ചർ വാട്ട്സ്ആപ്പ് ഉടൻ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഈ ഫീച്ചർ വഴി ഒരു നിശ്ചിത സമയത്തിനുള്ളിൽ മാത്രം മെസെജ് തിരിച്ചെടുക്കാൻ കഴിയും.

Topics:
Social Icons Share on Facebook Social Icons Share on Google +